മകന്‍ അമ്മയെ കഴുത്തറുത്തു കൊന്നു.

ചങ്ങനാശേരി: കേരള ജനതയെ ഞെട്ടിച്ചു കൊണ്ടുള്ള വാർത്ത!  മദ്യലഹരിയില്‍ മകന്‍ അമ്മയെ കഴുത്തറുത്തു കൊന്നു. ചങ്ങനാശ്ശേരി തൃക്കൊടിത്താനത്താണ് സംഭവം. തൃക്കൊടിത്താനം സ്വദേശി കുഞ്ഞന്നാമ്മ(55)യാണ് ക്രൂരമായി കൊല്ലപ്പെട്ടത്.

ശനിയാഴ്ച രാത്രി 10.30 ഓടെയാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് മകന്‍ ജിതിന്‍ബാബു (27) നെ കസ്റ്റഡിയിലെടുത്തതായി തൃക്കൊടിത്താനം പോലീസ് അറിയിച്ചു.മദ്യപിച്ച് സ്ഥിരം വഴക്കുണ്ടാക്കുന്ന സ്വഭാവക്കാരനായിരുന്നു ജിതിന്‍. രാത്രി ഭക്ഷണത്തെക്കുറിച്ച് തര്‍ക്കമുണ്ടാകുകയും, കയ്യിലുണ്ടായിരുന്ന കറിക്കത്തി കൊണ്ട് പ്രതി കുഞ്ഞന്നാമ്മയുടെ കഴുത്തറുത്ത് കൊല്ലുകയുമായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കുഞ്ഞന്നാമ്മ കൊല്ലപ്പെട്ട വിവരം നാട്ടുകാര്‍ അറിഞ്ഞത് ജിതിന്‍ ബാബുവിന്റെ ഫോണ്‍വിളിയില്‍നിന്നാണ്. കൊലപാതകത്തെ തുടര്‍ന്ന് ജിതിന്‍ ബാബു അയല്‍ പക്കത്തെ വീട്ടില്‍ ഫോണില്‍ വിളിച്ച് വീട്ടില്‍ വന്നാല്‍ ഒരു സംഭവം കാണാം എന്ന് അറിയിക്കുകയായിരുന്നു.

പോലീസ് എത്തി ഗ്രില്‍ പൊളിച്ച് വീടിനുള്ളില്‍ കടന്നപ്പോള്‍ ആണ് ബെഡ് റൂമില്‍ അമ്മയെ കഴുത്തറത്ത നിലയില്‍ കണ്ടെത്തിയത്.തുടര്‍ന്ന് പോലീസ് നിതിനെ ചോദ്യം ചെയ്യുകയും ഇയാള്‍ കുറ്റസമ്മതം നടത്തുകയുമുണ്ടായി.വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും എത്തി പരിശോധന നടത്തി.

Top