പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചതിന് ജയിലിലായി; കുറ്റബോധത്തില്‍ അച്ഛന്‍ സ്വന്തം ജനനേന്ദ്രിയം ഛേദിച്ചു

കട്ടപ്പന: പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസില്‍ ജയിലില്‍ ശിക്ഷയില്‍ക്കഴിയുന്ന അച്ഛന്‍ സ്വന്തം ജനനേന്ദ്രിയം മുറിച്ചു. കുമളി ഡൈമുക്ക് സ്വദേശി ചുരളിനെയാണ് സെല്ലിനുള്ളില്‍ സ്വന്തം ജനനേന്ദ്രിയം ഛേദിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ ജയിലധികൃതര്‍ ഇയാളെ ആശുപത്രിയില്‍ എത്തിച്ചു. ഇപ്പോള്‍ അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: നാല് മാസം മുമ്പാണ് മകളെ പീഡിപ്പിച്ച കേസില്‍ പോലീസ് ചുരുളിനെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് പീരുമേട് സബ് ജയിലില്‍ ശിക്ഷയില്‍ കഴിയുകയായിരുന്നു. ഇപ്പോള്‍ ചുരുളിന് ജാമ്യം ലഭിച്ചിരുന്നതാണ്. എന്നാല്‍ ജാമ്യക്കാര്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് റിമാന്‍ഡില്‍ തുടരുകയായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ സെല്ലില്‍ നിന്നും ചുരളിയുടെ നിലവിളി കേട്ടെത്തിയ അധികൃതര്‍ രക്തത്തില്‍ കിടക്കുന്ന ചുരുളിനെ കണ്ടെത്തി. തടവുമുറിയില്‍ ജനനേന്ദ്രിയും പൂര്‍ണമായും ഛേദിക്കപ്പെട്ട നിലയിലാണ് കണ്ടത്.

ടന്‍ തന്നെ ജയില്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി താലൂക്ക ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ പരിക്ക് ഗുരുതരമായതിനാല്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിക്കാനായിരുന്നു നിര്‍ദ്ദേശം. തുടര്‍ന്ന് ഇയാളെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഷേവ് ചെയ്യാന്‍ ജയില്‍ അധികൃതര്‍ നല്‍കിയ ബ്ലേഡ് ഉപയോഗിച്ച് പ്രതി സ്വയം തന്റെ ജനനേന്ദ്രിയം ഛേദിച്ചുവെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top