മദ്യപിച്ചെത്തിയ വീട്ടുകാർ വഴക്ക്, ചോദിക്കാനെത്തിയ ബന്ധുക്കളും തമ്മിലടി;ഇടയില്‍ വന്ന നാല് വയസുകാരി വെട്ടേറ്റ് മരിച്ചു

തൃശ്ശൂര്‍: നാല് വയസുകാരിക്ക് ദാരുണാന്ത്യം. മദ്യപിച്ചെത്തിയ മുത്തശ്ശനും മുത്തശ്ശിയും തമ്മിലുള്ള വഴക്ക് കവര്‍ന്നത് പേരക്കുട്ടിയുടെ ജീവന്‍. തൃശൂര്‍ കച്ചേരിപ്പടി ചിറ്റാട്ടുപറമ്പില്‍ ജിതേഷിന്റെ മകള്‍ ആദിലക്ഷ്മിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവം നടന്നയുടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവമിങ്ങനെ: വീട്ടില്‍ മദ്യപിച്ചെത്തിയ മുത്തശ്ശന്‍ ചന്ദ്രന്‍ മുത്തശ്ശിയായ ലതയെ മര്‍ദ്ദിച്ചിരുന്നു. ഇവര്‍ തമ്മില്‍ തര്‍ക്കം മുറുകിയതിനെത്തുടര്‍ന്ന് ലത തന്റെ വീട്ടിലുള്ളവരെ വിവരം അറിയിച്ചു. വിവരമറിഞ്ഞ് ബന്ധുക്കള്‍ വീട്ടിലെത്തി. ലതയുടെ ബന്ധുക്കളും ചന്ദ്രന്റെ ബന്ധുക്കളും വീട്ടില്‍ വാക്കേറ്റത്തിലായി. ഇതിനിടെ ചന്ദ്രന്റെ സഹോദരന്‍ കൃഷ്ണന്‍കുട്ടി കൈക്കോട്ട് കൊണ്ട് ലതയെ ആക്രമിക്കാന്‍ തുനിഞ്ഞു. ബഹളം കേട്ടുണര്‍ന്ന ആദിലക്ഷ്മി, ലതയുടെ അടുത്തേക്ക് ഓടിയെത്തുന്നതിനിടെ തലയില്‍ അടിയേല്‍ക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംഭവത്തില്‍ ചന്ദ്രന്റെ മകന്‍ നിഖില്‍, സഹോദരന്‍ കൃഷ്ണന്‍കുട്ടിയുടെ മകന്‍ സുമേഷ്, മറ്റൊരു സഹോദരന്റെ മകന്‍ പ്രവീണ്‍ എന്നിവര്‍ പൊലീസ് കസ്റ്റഡിയിലുണ്ട്. സംഘര്‍ഷത്തിനിടെ പരിക്കേറ്റ മുഖ്യപ്രതി കൃഷ്ണന്‍കുട്ടി മെഡിക്കല്‍ കോളെജില്‍ പൊലീസ് കസ്റ്റഡിയില്‍ ചികിത്സയിലാണ്. കച്ചേരിപ്പടി സ്വദേശിയായ ജിതേഷിന്റേയും പരേതയായ നിത്യയുടെയും മകളാണ് ആദിലക്ഷ്മി. നിത്യ മൂന്ന് വര്‍ഷം മുമ്പ് മരണപ്പെട്ടിരുന്നു. തുടര്‍ന്ന് നിത്യയുടെ വീട്ടിലായിരുന്നു ആദിലക്ഷ്മി കഴിഞ്ഞിരുന്നത്.

Top