വിദ്യാര്‍ത്ഥിയെ കഞ്ചാവ് നല്‍കി കൂട്ട പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവO; വീണ്ടും അറസ്റ്റ്

കണ്ണൂര്‍ ജില്ലയെ ഞെട്ടിച്ച വിദ്യാര്‍ത്ഥിക്കു നേരെയുള്ള കൂട്ടപീഡനസംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ കൂടി മയ്യില്‍ പൊലിസ് കേസെടുത്തു. കണ്ണൂര്‍ സിറ്റി പൊലിസ് സ്റ്റേഷന്‍ പരിധിയിലെ ആയിക്കരയില്‍ പതിനഞ്ചുവയസുകാരനെ കഞ്ചാവ് നല്‍കി ലൈംഗീകചൂഷണത്തിനിരയാക്കിയ സംഭവത്തിലാണ് രണ്ട് പേര്‍ക്കെതിരെ കൂടി മയ്യില്‍ പൊലിസ് പോക്സോ ചുമത്തികേസെടുത്തത്. നേരത്തെ ഈ സംഭവത്തില്‍ ആദികടലായി സ്വദേശി ഷെരീഫിനെ കണ്ണൂര്‍ സിറ്റി പൊലിസ് അറസ്റ്റു ചെയ്തിരുന്നു. സെപ്തംബര്‍ പത്തുമുതലാണ് സംഭവം.

കണ്ണൂര്‍ ജില്ലയിലെ ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് പതിനഞ്ചുവയസുകാരന്‍. കൊവിഡ് കാലത്ത് കുട്ടി ഓണ്‍ലൈന്‍ പഠനത്തിനായി ഉപയോഗിച്ചിരുന്ന ഫോണ്‍ നമ്പര്‍ കഞ്ചാവ് മാഫിയയുടെ കൈയ്യിലെത്തുകയായിരുന്നു. കുട്ടിയുടെ ഫോണ്‍ നമ്പര്‍ ഇവരുടെ സംഘാംഗമായ റാഷിദെന്നയാളുടെ കൈവശമാണ് ആദ്യമെത്തിയത്. ഇയാള്‍ പിന്നീട് ഷെരീഫിനും സംഘത്തിനും കൈമാറുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇവര്‍ ഈ ഫോണില്‍ കുട്ടിയെ നിരന്തരം വിളിച്ചു പരിചയപ്പെടുകയും ഇതിനു ശേഷം തന്ത്രപൂര്‍വ്വം ആയിക്കരയിലേക്ക് ഓട്ടോറിക്ഷയില്‍ സ്‌കൂള്‍ വിട്ട സമയം കൂട്ടിക്കൊണ്ടു വരികയുമായിരുന്നു. ഇതിനു ശേഷമാണ് ആയിക്കര ഭാഗത്ത് മത്സ്യതൊഴിലാളികള്‍ മീന്‍വലയും മത്സ്യബന്ധനഉപകരണങ്ങളും സൂക്ഷിച്ചിരുന്ന കെട്ടിടത്തില്‍ കൊണ്ടുപോയി സംഘം ചേര്‍ന്ന് കഞ്ചാവ് ബലപ്രയോഗത്തിലൂടെ വലിപ്പിക്കുകയും ഇതിനു ശേഷം കെട്ടിയിട്ടു പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയും ചെയ്തത്. മത്സ്യതൊഴിലാളിയായ സംഘത്തിന്റെ നേതാവ് ഷെരീഫ് ഈ സ്ഥലങ്ങളില്‍ വെച്ചാണ് കഞ്ചാവ് വില്‍പന നടത്താറുള്ളത്.

ഷെരീഫിന്റെ ഇടപാടുകാരാണ് കേസിലെ മറ്റു പ്രതികള്‍. പീഡനം പിന്നീടുള്ള ദിവസങ്ങളിലും തുടര്‍ന്നതോടെ കുട്ടി തന്റെ അമ്മാവന്‍മാരോട് വിവരം പറയുകയായിരുന്നു. ഇവര്‍ കുട്ടിയെ കൊണ്ടു ഷെരീഫിനെ വിളിപ്പിച്ചു കഞ്ചാവിനായി ഗോഡൗണിലേക്ക് വരുന്നുണ്ടെന്നു പറയിപ്പിച്ചു. ഷെരീഫ് മുറിയുടെ അകത്തുകയറിയതോടെ സ്ഥലത്ത് പതുങ്ങിയിരുന്ന ഇയാളെ കുട്ടിയുടെ ബന്ധുക്കള്‍ മുറിയില്‍ പൂട്ടിയിടുകയും കണ്ണൂര്‍ സിറ്റി പൊലിസില്‍ വിവരമറിയിക്കുകയുമായിരുന്നു.

പൊലിസ് വാതില്‍ പൊളിച്ചു അകത്തുകടന്നാണ് ഷെരീഫിനെ പിടികൂടിയത്. പ്രതിയെ പോക്സോ കേസ് ചുമത്തി അറസ്റ്റു ചെയ്ത പൊലിസില്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ പ്രതികളുണ്ടോയെന്ന കാര്യം പൊലിസ് അന്വേഷിച്ചുവരികയാണ്. കണ്ണൂര്‍ സിറ്റി, മയ്യില്‍ പൊലിസ് സംയുക്തമായാണ് കേസ് അന്വേഷിക്കുന്നത്.

മയ്യില്‍ പൊലിസ് സ്റ്റേഷന്‍ പരിധിയിലെ പള്ളിപറമ്പ് സ്വദേശി അബ്ദുല്‍സലാം, ചെക്കിക്കുളം സ്വദേശി മുഹമ്മദ് കുഞ്ഞി എന്നിവര്‍ക്കെതിരെയാണ് മയ്യില്‍ പൊലിസ് കേസെടുത്തത്. ആറുമാസം മുന്‍പാണ് കേസിനാസ്പദമായ സംഭവം. കുട്ടിയെ ഓട്ടോറിക്ഷയില്‍ തട്ടിക്കൊണ്ടുവന്ന കണ്ണൂര്‍ സിറ്റിയിലെ ആയിക്കരയിലെ ഒഴിഞ്ഞ കെട്ടിടത്തില്‍വെച്ചു കെട്ടിയിട്ടതിനു ശേഷം പ്രകൃതിവിരുദ്ധ ലൈംഗീക പീഡനത്തിനിരയാക്കുകയായിരുന്നു.

Top