റിസര്‍ച്ച് പേപ്പറില്‍ ഒപ്പ് വെയ്ക്കണമെങ്കില്‍ സെക്‌സില്‍ ഏര്‍പ്പെടണമെന്ന് വിദ്യാര്‍ത്ഥിനിയോട് അധ്യാപകന്‍

2015_12largeimg210_Dec_2015_231359470

വരാണസി: മോശമായി പെരുമാറിയും ലൈംഗിക ചേഷ്ടകള്‍ കാണിച്ചും അധ്യാപകര്‍ കുട്ടികളോട് കാണിക്കുന്നത് പരിതാപകരം തന്നെ. മഹാത്മാ ഗാന്ധി കാശി വിദ്യാപീഥിലെ വിദ്യാര്‍ത്ഥിനിക്ക് നേരിടേണ്ടി വന്നത് കേട്ടാല്‍ ഞെട്ടും.

വിദ്യാര്‍ത്ഥിനിയോട് റിസര്‍ച്ച് പേപ്പറില്‍ ഒപ്പുവെയ്ക്കാന്‍ അധ്യാപകന്‍ പകരം ആവശ്യപ്പെട്ടത് സെക്സ് ആണ്. എംഎ അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയോടാണ് അധ്യാപകന്‍ അപമര്യാദയായി പെരുമാറിയത്. സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്മെന്റ് ഹെഡ് ഡോ. രാം ചന്ദ്രപഥക്കാണ് ഇങ്ങനെ പെരുമാറിയത്. തന്നെ സന്തോഷിപ്പിച്ചാല്‍ മാത്രമേ റിസര്‍ച്ച് പേപ്പറില്‍ ഒപ്പുവെയ്ക്കൂ എന്നായിരുന്നു പറഞ്ഞത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആദ്യം ഹോട്ടലില്‍ പോയി റൂം എടുക്കാമെന്ന് പറഞ്ഞു. ആവശ്യം അംഗീകരിക്കാതെ വന്നപ്പോള്‍ ജീവിതം തകര്‍ക്കുമെന്ന ഭീഷണിയുമായി. ശരീരത്തില്‍ അനാവശ്യമായി സ്പര്‍ശിക്കാനും ശ്രമിച്ചിരുന്നു. സഹിക്കാതെ വന്നപ്പോള്‍ പ്രൊഫസറുടെ മുഖത്ത് അടിച്ച് വിദ്യാര്‍ത്ഥിനി ഇറങ്ങി പോകുകയായിരുന്നു. സംഭവത്തില്‍ കോളേജില്‍നിന്നും അധ്യാപകനെ സസ്പെന്റ് ചെയ്തിട്ടുണ്ട്.


 

Top