ഓപ്പറേഷന്‍ ഡാഡി:അന്വേഷണത്തില്‍ കൊച്ചിയിലെ നിശാപാര്‍ട്ടിയും മയക്കുമരുന്നും.പശുപാലനു പാലക്കാട്ടും വാണിഭം; അച്ചായനും മകനും കുടുങ്ങും

കൊച്ചി:ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിന്റെ ഇടപാടുകാരായെത്തിയവരില്‍ ഒരു ജനപ്രതിനിധിയുള്‍പ്പെടെ ഉന്നത രാഷ്‌ട്രീയ നേതാക്കളും വ്യവസായ പ്രമുഖരും എം എല്‍ എ യും ഉണ്ടെന്ന ആരോപണം ഉയരുന്നതിനിടെ രാഹുല്‍ പശുപാലന്‍, രശ്മി ആര്‍. നായര്‍ എന്നിവര്‍ ഉള്‍പ്പെട്ട പെണ്‍വാണിഭ സംഘത്തിനു കുറച്ചുമാസങ്ങള്‍ക്കു മുന്‍പു കൊച്ചിയില്‍ നടന്ന നിശാപാര്‍ട്ടിയുമായും മയക്കുമരുന്ന് ഇടപാടുകളുമായി ബന്ധമുണ്ടോയെന്ന കാര്യം അന്വേഷണത്തില്‍ ഉള്‍പ്പെടുത്തുമെന്നു ഡിഐജി ശ്രീജിത്ത് .

ഇതുവരെ 30 പേരെ ഓണ്‍ലൈന്‍ പെണ്‍വാണിഭവുമായി ബന്ധപ്പെട്ടു പിടികൂടിയിട്ടുണ്ട്. ഇവരുടെ എല്ലാവരുടെയും വിവരങ്ങള്‍ പരിശോധിക്കും. ഉന്നതനെന്നോ പാവപ്പെട്ടവനെന്നോ വേര്‍തിരിവില്ലാതെ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.കൊച്ചിയിലും കോഴിക്കോടും ഉള്‍പ്പെടെ സംസ്ഥാനത്തെ പ്രമുഖ നഗരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘങ്ങള്‍ക്ക് അന്താരാഷ്്ട്ര ബന്ധമുണ്ടെന്ന സൂചനയെത്തുടര്‍ന്നാണ് കൊച്ചിയിലെ നിശാപാര്‍ട്ടിയില്‍ ഇവര്‍ക്ക് ബന്ധമുണ്ടോയെന്ന് അന്വേഷിക്കുന്നത്. കൊച്ചിയില്‍ ഏതാനും മാസങ്ങള്‍ക്കു മുന്‍പ് നടന്ന നിശാപാര്‍ട്ടിയില്‍ കഞ്ചാവിന്റെയും ബ്രൗണ്‍ഷുഗറിന്റെയും ഉപയോഗമുണ്ടായിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. സിനിമാ-വ്യവസായ രംഗത്തെ പ്രമുഖര്‍ക്ക് നിശാപാര്‍ട്ടിയുമായി ബന്ധമുണ്ടായിരുന്നതായും അന്ന് പോലീസ് കണ്ടെത്തിയിരുന്നു.reshmi-rahul laptop

കഴിഞ്ഞദിവസം പിടിയിലായ രാഹുല്‍ പശുപാലനെയും രശ്മിയെയും ഇന്ന് കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ വിട്ടുനല്കണമെന്ന് തിരുവനന്തപുരം സിജെഎം കോടതിയില്‍ അപേക്ഷ നല്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ശ്രീജിത്ത് പറഞ്ഞു. ഇവരെ കസ്റ്റഡിയില്‍ വിട്ടുകിട്ടിയ ശേഷമേ നിശപാര്‍ട്ടിയുമായും മയക്കുമരുന്ന് ഇടപാടുകളുമായി ഇവര്‍ക്ക് ബന്ധമുണ്ടോയെന്ന കാര്യത്തില്‍ വ്യക്തതയുണ്ടാകുകയുള്ളു വെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് കേന്ദ്രീകരിച്ചും പെണ്‍വാണിഭം നടത്തിയിരുന്നുവെന്ന് രാഹുല്‍ പശുപാലന്‍ അന്വേഷണ സംഘത്തിന് മുന്‍പാകെ മൊഴി നല്‍കി. സൈബര്‍ പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് രാഹുല്‍ പശുപാലന്‍ പിടിച്ച് നില്‍ക്കാനാകാതെ ഞെട്ടിക്കുന്ന വിവരങ്ങള്‍ വെളിപ്പെടുത്തിയത്.

പാലക്കാട് കുഴല്‍മന്ദം കേന്ദ്രീകരിച്ചാണ് ഇടപാടുകള്‍ നടത്തി വന്നിരുന്നത്. സംശയത്തെ തുടര്‍ന്ന് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയപ്പോള്‍ നാട്ടുകാര്‍ സദാചാര പോലീസ് ചമയുന്നുവെന്ന ആക്ഷേപം ഉന്നയിച്ച് വിഷയം വഴിതിരിച്ച് വിട്ടുവെന്നും രാഹുല്‍ ചോദ്യം ചെയ്യലില്‍ വ്യക്തമാക്കി.

ചുംബനസമരക്കാരെ സദാചാര ഗുണ്ടകള്‍ ആക്രമിക്കാന്‍ ശ്രമിക്കുന്നുവെന്ന പ്രചാരണം ഫെയ്‌സ്ബുക്കിലൂടെ ഉള്‍പ്പെടെ നടത്തിയാണ് പാലക്കാട്ടെ പെണ്‍വാണിഭ നടത്തിപ്പ് സമയത്ത് രാഹുല്‍ തടിയൂരിയത്. സദാചാര പോലീസ് ചമയുന്നവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്ന ആഭ്യന്തരമന്ത്രിയുടെയും ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെയും പ്രഖ്യാപനങ്ങള്‍ ഇവര്‍ തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റിയെന്നും രാഹുല്‍ പശുപാലന്‍ ചോദ്യം ചെയ്യലിനിടെ ഗത്യന്തരമില്ലാതെ വെളിപ്പെടുത്തി.

മലയാള സിനിമയിലെ ഒരു ന്യുജനറേഷന്‍ നടിയും നടിയോട് അടുപ്പമുള്ള ചിലരുമാണ് വേണ്ട ഒത്താശകള്‍ ചെയ്തിരുന്നതെന്നും രാഹുല്‍ പശുപാലന്‍ അന്വേഷണ സംഘത്തിന് മുന്‍പാകെ വ്യക്തമാക്കി. ചോദ്യം ചെയ്യലിനിടെ രശ്മി ആര്‍ നായരും പല നിര്‍ണായക വിവരങ്ങളും വെളിപ്പെടുത്തിയിട്ടുണ്ട്. ചുംബനസമരത്തെ പെണ്‍വാണിഭത്തിന് വേണ്ടി പ്രയോജനപ്പെടുത്താന്‍ ശ്രമിച്ചു.

ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിന് വേണ്ടി തങ്ങള്‍ക്ക് സഹായം എത്തിച്ച് തന്നവരില്‍ പ്രധാനികളിലൊരാള്‍ അച്ചായന്‍ എന്ന് വിളിയ്ക്കുന്ന ജോഷിയാണ്. ജോഷിയും ഇയാളുടെ മകനും വേണ്ട സഹായങ്ങള്‍ ചെയ്തുവെന്നും രാഹുലും രശ്മിയും അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. പെണ്‍വാണിഭത്തിനായി കൊച്ചിയിലെ ഹോട്ടലില്‍ കാറില്‍ രണ്ട് യുവതികളെ എത്തിച്ചത് ജോഷിയായിരുന്നു.

മഫ്ടിയിലായിരുന്ന ക്രൈംബ്രാഞ്ച് എസ്‌ഐയെ കാര്‍ തടഞ്ഞപ്പോഴാണ് എസ്‌ഐയെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം ജോഷിയും യുവതികളും വാഹനത്തില്‍ രക്ഷപ്പെട്ടത്. ജോഷിയെയും മകനെയും പിടികൂടാന്‍ ക്രൈംബ്രാഞ്ചിന്റെയും സൈബര്‍ പോലീസിന്റെയും ഒരു ടീമിനെ ക്രൈംബ്രാഞ്ച് ഐജി. എസ്. ശ്രീജിത്ത് ചുമതലപ്പെടുത്തിയിട്ടുണ്ട്.

Top