ശത്രുക്കള്‍ക്ക് പോലും ഇങ്ങനെ നാണക്കേട് വരുത്തല്ലേ: നാടിനെ വിറപ്പിച്ച ‘ലേഡീ ഡോണ്‍’ ഒടുവില്‍ പിടിയിലായത് ഈ കേസില്‍ കുടുങ്ങി

സൂറത്ത്: ഇതിലും വലിയ ഒരു നാണക്കേട് ഒരു ഡോണിനും വരാനില്ല. ശത്രുക്കള്‍ക്കു പോലും ഈ അവസ്ഥ വരുത്തരുതേ എന്നായിരിക്കും അസ്മിത ഗോഗില്‍ എന്ന ഈ പെണ്‍കുട്ടിയുടെ പ്രാര്‍ത്ഥന. സുന്ദരിയായ പെണ്‍കുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തത് സോഷ്യല്‍ മീഡിയയിലൂടെ കാരണം തിരക്കി ചെന്നപ്പോഴാണ് യഥാര്‍ത്ഥത്തില്‍ ഞെട്ടിയത്. കക്ഷി സൂറത്തിലെ അറിയപ്പെടുന്ന ലേഡി ഡോണാണ്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി. പക്ഷേ ഒടുവില്‍ പോലീസ് പിടികൂടിയത് വെറും 500 രൂപ തട്ടിയതിന്. ഇതിലും വലിയ നാണക്കേട് ഏതെങ്കിലും ഡോണിന് വരാനുണ്ടോ എന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്.

പെണ്‍കുട്ടിയ്ക്ക് ഒപ്പം സുഹൃത്തിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ബൈക്കിലെത്തിയ അസ്മിതയും സുഹൃത്തും ചേര്‍ന്ന് കടയുടമയെ ഭീഷണിപ്പെടുത്തുന്നതിന്റെയും നിര്‍ബന്ധിപ്പിച്ച് കട അടപ്പിക്കുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിനുപിന്നാലെയാണ് അറസ്റ്റ്. ആയുധം ഉപയോഗിച്ച് ആള്‍ക്കാരെ അസ്മിത ഭീഷണിപ്പെടുത്തുന്നത് ഇതാദ്യമല്ല. കഴിഞ്ഞ മാര്‍ച്ചില്‍ ഹോളി ആഘോഷസമയത്ത് ജനങ്ങളെ ഭീഷണിപ്പെടുത്തി അവരില്‍നിന്നും പണം കവരുന്ന വീഡിയോ പുറത്തുവന്നിരുന്നു.

അസ്മിതയുടെ പേരില്‍ നിരവധി കേസുകളുണ്ടെന്നും പെണ്‍കുട്ടിക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും പൊലീസ് ഓഫിസര്‍ എം.പി.പട്ടേല്‍ പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. സോഷ്യല്‍ മീഡിയയില്‍ സജീവയാണ് അസ്മിത. ഫെയ്‌സ്ബുക്കില്‍ 2,500 സുഹൃത്തുക്കളും 12,000 ഫോളോവേഴ്‌സുമുണ്ട്. ആയുധങ്ങള്‍ കൈയ്യില്‍ പിടിച്ചുളള ചിത്രങ്ങള്‍ അസ്മിത നിരന്തരം പോസ്റ്റ് ചെയ്യാറുണ്ട്.

Top