ഒന്നര വയസുകാരിയെ ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ അമ്മ തല്ലിക്കൊന്നു

ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ അമ്മ സ്വന്തം മകളെ തല്ലിക്കൊന്നു. പതിനെട്ട് മാസം പ്രായമായ കുഞ്ഞിനെ അമ്മയായ ഗീതാദേവിയാണ് തല്ലിക്കൊന്നത്. ഉത്തര്‍പ്രദേശിലെ താജ്പുരിലെ ഒരു ഗ്രാമത്തിലാണ് മനസാഷിയെ ഞെട്ടിക്കുന്ന ക്രൂര കൃത്യം അരങ്ങേറിയത്. അതേ സമയം കഠിനമായ തണുപ്പ് കാരണമാണ് കുഞ്ഞ് മരിച്ചതെന്നാണ് ഗീതാദേവി പൊലീസിനോട് പറഞ്ഞത്.

ദുര്‍മന്ത്രവാദ പരിശീലനത്തിന്റെ ഭാഗമായാണ് ഗീതാദേവി ക്രൂര കൃത്യം നടത്തിയതെന്ന് പൊലീസ് പറയുന്നു. ഗീത മകളെ അടിച്ചുകൊന്നുവെന്ന പരാതിയുമായി ഗ്രാമവാസികള്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയതിനെ തുടര്‍ന്നാണ് സംഭവം പുറംലോകം അറിയുന്നത്. എന്നാല്‍ കുട്ടിയുടെ ദേഹത്ത് കണ്ട മുറിപ്പാടുകള്‍ കാരണം ഇക്കാര്യം പൊലീസ് കണക്കിലെടുത്തിട്ടില്ല. ഗോണ്ട ജില്ലയില്‍ ഇഷ്ടികത്തൊഴിലാളിയാണ് ഇവരുടെ ഭര്‍ത്താവ്. സംഭവത്തില്‍ ഗീതാദേവി എന്ന മുപ്പത്തിരണ്ട്കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ മകള്‍ സോനമാണ് അതി ദാരുണമായി കൊല്ലപ്പെട്ടത്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവില്‍ ഗീതാദേവിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷമേ മരണകാരണം പറയാന്‍ സാധിക്കുകയുള്ളുവെന്നും നാന്‍പുര സ്റ്റേഷന്‍ മേധാവി ആര്‍ പി യാദവ് പറഞ്ഞു.

Top