പുകവലിച്ചത് വീട്ടുകാരെ അറിയിച്ചതിന് പന്ത്രണ്ടു വയസുകാരനെ 5 പേര്‍ കൂടി നഗ്നനാക്കി മര്‍ദിച്ചു;ഒരാള്‍ അറസ്റ്റില്‍

കായംകുളം:മുതിര്‍ന്ന കുട്ടികള്‍ പുകവലിച്ചത് അവരുടെ വീടുകളില്‍ അറിയിച്ചതിന്റെ വിരോധം മൂലം പന്ത്രണ്ടു വയസുകാരനെ നഗ്നനാക്കി മര്‍ദിച്ചുവെന്ന് പരാതി. കായംകുളത്ത് ഒന്നാം ഓണത്തിനായിരുന്നു സംഭവം. കുട്ടിയെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയായിലും മാധ്യമങ്ങളിലൂടെയും പ്രചരിപ്പിക്കുകയും ചെയ്തു. മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് പൊലീസ് കേസെടുത്തു.
ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ മാതാപിതാക്കള്‍ കുട്ടിയോടു സംഭവത്തെക്കുറിച്ചു ചോദിക്കുകയായിരുന്നു. സംഭവത്തില്‍ ഒരാള്‍ പിടിയിലായി. മറ്റു നാലു പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

Top