യൂസഫലി ഏറ്റവും ധനികനായ മലയാളി; ഡോ.ഷംഷീര്‍ വയലില്‍ ധനിക യുവ മലയാളി; ഫോബ്‌സ് ഇന്ത്യ സമ്പന്ന പട്ടിക പുറത്ത്

മുംബൈ/ കൊച്ചി: ഫോബ്‌സിന്റെ ഈവര്‍ഷത്തെ ഏറ്റവും സമ്പന്നരായ പട്ടികയില്‍ ഒന്നാംസ്ഥാനത്ത് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി 92 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി ഒന്നാമതെത്തി. അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി 68 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി രണ്ടാം സ്ഥാനത്ത്.

ലുലു ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം.എ. യൂസഫലി ഏറ്റവും ധനികനായ മലയാളിയാണ്. 7.1 ബില്യണ്‍ ഡോളര്‍ ആസ്തിയാണുള്ളത്. 5.4 ബില്യണ്‍ ഡോളറിന്റെ ആസ്തിയുമായി കഴിഞ്ഞ വര്‍ഷം ഇന്ത്യയിലെ സമ്പന്നരില്‍ 35-ാം സ്ഥാനത്തായിരുന്നു അദ്ദേഹം. ആഗോള തലത്തില്‍ ലുലു ഗ്രൂപ്പ് ശൃംഖല വ്യാപിപ്പിക്കുന്നതിനിടെയാണ് 27-ാം സ്ഥാനത്തേക്കുള്ള അദ്ദേഹത്തിന്റെ മുന്നേറ്റം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഏറ്റവും ധനികരായ മലയാളികളില്‍ യൂസഫലിക്ക് ശേഷമുള്ളത് ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ജോയ് ആലുക്കാസാണ്. 4.4 ബില്യണ്‍ ഡോളറിന്റെ ആസ്തിയോടെ പട്ടികയില്‍ 50ാം സ്ഥാനത്താണ് അദ്ദേഹം. കഴിഞ്ഞ വര്‍ഷം 3.1 ബില്യണ്‍ ഡോളര്‍ ആസ്തിയോടെ 69-ാം സ്ഥാനത്തായിരുന്നു.

യുഎഇ ആസ്ഥാനമായ ബുര്‍ജീല്‍ ഹോള്‍ഡിംഗ്‌സിന്റെ സ്ഥാപകനും ചെയര്‍മാനുമായ ഡോ. ഷംഷീര്‍ വയലില്‍ 3.7 ബില്യണ്‍ ഡോളര്‍ ആസ്തിയോടെ പട്ടികയിലെ ധനിക മലയാളികളില്‍ മൂന്നാമനും ഏറ്റവും സമ്പന്നനായ യുവ മലയാളിയുമായി. രാജ്യത്തെ ഏറ്റവും സമ്പന്നനായ ഡോക്ടര്‍ കൂടിയാണ് ഡോ. ഷംഷീര്‍. കഴിഞ്ഞ വര്‍ഷം ഇന്ത്യയിലെ സമ്പന്നരുടെ പട്ടികയില്‍ ഇല്ലാതിരുന്ന ഡോ. ഷംഷീര്‍ ഇക്കുറി 57-ാം സ്ഥാനം സ്ഥാനത്തെത്തി. ഈ വര്‍ഷം ആദ്യം പ്രസിദ്ധീകരിച്ച ആഗോള പട്ടികയില്‍ ഇന്ത്യന്‍ വ്യവസായികളില്‍ 83ാം സ്ഥാനത്തായിരുന്നു ലോകത്തെ ഏറ്റവും സമ്പന്നനായ റേഡിയോളജിസ്റ്റ് കൂടിയായ അദ്ദേഹം.

വ്യക്തിഗത സമ്പന്നര്‍ക്കൊപ്പം 4.9 ബില്യണ്‍ ഡോളര്‍ (റാങ്ക് 43) ആസ്തിയുമായി മുത്തൂറ്റ് കുടുംബവും മുന്‍നിരയിലുണ്ട്. ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന്‍ 3.25 ബില്യണ്‍ ഡോളര്‍ (റാങ്ക് 67), ആര്‍പി ഗ്രൂപ്പ് ചെയര്‍മാന്‍ രവി പിള്ള, 3.2 ബില്യണ്‍ ഡോളര്‍ (റാങ്ക് 69), ജെംസ് ഗ്രൂപ്പ് മേധാവി സണ്ണി വര്‍ക്കി, 2.93 ബില്യണ്‍ ഡോളര്‍ (റാങ്ക് 78) എന്നിവരാണ് ഫോബ്‌സിന്റെ ഇന്ത്യ സമ്പന്ന പട്ടികയില്‍ ഇടം നേടിയ മറ്റ് മലയാളികള്‍.

Top