കാണാതായ മലയാളികളില്‍നിന്നും വീണ്ടും സന്ദേശം; ബന്ധുക്കള്‍ വിവരങ്ങള്‍ എന്‍ഐഎയ്ക്ക് കൈമാറി

isis

കാസര്‍ഗോഡ്: കാണാതായ മലയാളികളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അന്വേഷണസംഘത്തിന് ലഭിച്ചു. കാണാതായവരിലെ ഒരാളില്‍ നിന്ന് ബന്ധുക്കള്‍ക്ക് വീണ്ടും സന്ദേശമെത്തിയിരിക്കുകയാണ്. ഡോ ഇജാസിന്റെ ഭാര്യ റുഫൈല പെണ്‍കുഞ്ഞിന് ജന്മം നല്‍കിയെന്നാണ് സന്ദേശം.

ബന്ധുക്കള്‍ വിവരങ്ങള്‍ എന്‍ഐഎയ്ക്ക് കൈമാറി.ഇജാസിന്റെ സഹോദരിയുടെ ഫോണിലേക്കാണ് സന്ദേശമെത്തിയത്. നേരത്തെയും പടന്നയില്‍ നിന്നും കാണാതായവര്‍ ബന്ധുക്കള്‍ക്ക് സന്ദേശമയച്ചിരുന്നു. പല തവണയായി അയച്ച ഓഡിയോ സന്ദേശത്തില്‍ കാണാതയവര്‍ ഐഎസിന്റെ കേന്ദ്രങ്ങളിലാണെന്ന് പൊലീസും അന്വേഷണ സംഘവും സ്ഥിരീകരിച്ചിരുന്നു.

തങ്ങള്‍ ഐഎസിലാണെന്ന് വ്യക്തമാക്കിക്കൊണ്ടി നേരത്തേയും അശ്ഫാഖിന്റെ സന്ദേശം ബന്ധുക്കള്‍ക്ക് ലഭിച്ചിരുന്നു. പടന്നയിലെ ഡോ ഹിജാസ് ഇസ്ലാമിക് സ്റ്റേറ്റിലെത്തിയെന്ന് വെളിപ്പെടുത്തുന്ന ശബ്ദ സന്ദേശം പുറത്തു വന്നതിന് പിന്നാലെയാണ് പടന്നയിലെ തന്നെ അഷ്ഫാഖിന്റെ ഐഎസില്‍ ചേര്‍ന്നുവെന്ന ഞെട്ടിക്കുന്ന ശബ്ദ സന്ദേശം പുറത്തു വന്നത്.

പടന്നയില്‍ നിന്ന് കാണാതായവര്‍ എല്ലാം ഒരേ കേന്ദ്രത്തില്‍ ഉണ്ടെന്നും ഐഎസ് ബന്ധത്തിന്റെ പേരില്‍ ബന്ധുക്കള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാം എന്നും സന്ദേശത്തില്‍ പറയുന്നു. എന്നാല്‍ ഇസ്ലാമിക തത്വങ്ങള്‍ക്ക് അനുസരിച്ച് മാത്രം പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഐഎസ് എന്നും സന്ദേശത്തില്‍ പറയുന്നു. കാണാതായവരില്‍ ഒരാള്‍ ബന്ധുവിന് അയച്ച ഓഡിയോ സന്ദേശം, അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.

Top