നിങ്ങളുടെ ഫോണ്‍ സ്‌ക്രീനിലെ രഹസ്യങ്ങള്‍ മറ്റുള്ളവര്‍ കാണാതിരിക്കാന്‍ പുതിയ കണ്ടുപിടിത്തം

new-iphone-screen

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ സ്‌ക്രീനില്‍ വരുന്ന മെസേജുകള്‍ മറ്റ് കാര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് കാണാതിരിക്കാന്‍ പുതിയ വിദ്യയുമെത്തി. അടുത്തിരിക്കുന്ന ആളുകള്‍ നിങ്ങളുടെ മെസേജ് കാണുന്നുണ്ടോ എന്ന സംശയം നിങ്ങള്‍ക്ക് ഒഴിവാക്കാം.

ഫോണിന്റെ സ്‌ക്രീനിലെ കാര്യങ്ങള്‍, ഉടമസ്ഥന് മാത്രം കാണുന്ന സംവിധാനമാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഐഫോണില്‍ ഈ സ്‌ക്രീനൊട്ടിച്ചാല്‍ പിന്നെയാര്‍ക്കും ഡിസ്പ്ലേയിലെ കാര്യങ്ങള്‍ കാണാനാകില്ല. ഈ സ്‌ക്രീനിനായി ഒരുക്കിയ പ്രത്യേകതരം കണ്ണട ഉപയോഗിച്ച് നോക്കിയാല്‍ മാത്രമേ മൊബൈലിലെന്താണ് കാണിക്കുന്നതെന്ന് തിരിച്ചറിയാനാകൂ. തുര്‍ക്കിയിലെ മൊബൈല്‍ ടെക്‌നീഷ്യനായ സെലാല്‍ ആണ് ഈ കണ്ടുപിടുത്തത്തിന് പിന്നില്‍.

സ്വകാര്യതയോടെയുള്ള മൊബൈല്‍ ഉപയോഗത്തിനായുള്ള ആവശ്യം ലോകത്ത് വര്‍ധിച്ചുവരുന്നതിനിടെയാണ് ഇത്തരത്തിലുള്ള കണ്ടുപിടുത്തവുമായി ഗവേഷകന്‍ രംഗത്തെത്തിയിരിക്കുത്. 10 ഡോളറോളം മാത്രമാണ് ഈ സ്‌ക്രീനിന് ചിലവ് വരുന്നതെന്നാണ് സെലാല്‍ പറയുന്നത്. കോപ്പിറൈറ്റ് സ്വന്തമാക്കി, ഉടന്‍ ഉല്‍പ്പന്നം വിപണിയിലെത്തിക്കാനാകുമെന്നാണ് ഇദ്ദേഹം പ്രതീക്ഷിക്കുന്നത്.

Top