99രൂപയ്ക്ക് സ്മാര്‍ട്ട്‌ഫോണ്‍ വേണോ? നമോടെല്‍ വമ്പിച്ച ഓഫറുമായി എത്തുന്നു

bigstock-Social-media-on-smartphone-

ബെംഗളൂരു: പല കമ്പനികളും കുറഞ്ഞ വിലയ്ക്ക് സ്മാര്‍ട്ട്‌ഫോണ്‍ ഓഫര്‍ ചെയ്യാറുണ്ട്. എന്നാല്‍, നമോടെല്‍ എന്ന കമ്പനി ആകര്‍ഷിപ്പിക്കുന്ന ഓഫറുമായിട്ടാണ് രംഗത്തെത്തിയിരിക്കുന്നത്. വെറും 99രൂപയ്ക്ക് സ്മാര്‍ട്ട്‌ഫോണ്‍ സ്വന്തമാക്കാം. അച്ഛാ ദിന്‍ എന്നാണ് ഫോണിന്റെ പേര്.

ലോകത്തില്‍ ആദ്യമായിട്ടാണ് ഇങ്ങനെയൊരു ഓഫറുമായി ബെംഗളൂരു കമ്പനി എത്തുന്നത്. ഫോണ്‍ ബുക്ക് ചെയ്യാനുള്ള സൗകര്യം ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. മെയ് 25 വരെയാണ് ബുക്കിംഗ് സൗകര്യം ഉള്ളത്. നമോടെല്‍.കോം എന്ന വെബ്സൈറ്റില്‍ ബുക്ക് ചെയ്യാവുന്നതാണെന്ന് കമ്പനി പ്രൊമോട്ടര്‍ മാധവ് റെഡ്ഡി അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബീ മൈ ബാങ്കര്‍.കോം എന്ന സൈറ്റില്‍ രജിസ്റ്റര്‍ ചെയ്താല്‍ ഒരു പാസ്വേര്‍ഡ് ലഭിക്കും. ആ പാസ് വേര്‍ഡ് ഉപയോഗിച്ചും നമോടെല്‍.കോമില്‍ രജിസ്റ്റര്‍ ചെയ്യാം. വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ 199 രൂപ അടച്ച് മെമ്പര്‍ഷിപ്പ് എടുക്കണം.

നാല് ഇഞ്ച് ഡിസ്പ്ലേയാണ് ഫോണിനുള്ളത്. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പാണ് ഓപ്പറേറ്റിംഗ് സിസ്റ്റം. 1ജിബി റാം, 4ജിബി ഇന്റേണല്‍ സ്റ്റോറേജ്, 2എംപി ക്യാമറ എന്നിവയാണ് മറ്റ് സവിശേഷതകള്‍. ഡ്യുവല്‍ സിമ്മും 3ജി നെറ്റ്വര്‍ക്ക് കണക്ടിവിറ്റിയും ഫോണില്‍ ഉണ്ട്.

മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയെ പ്രോത്സാഹിപ്പിക്കുയെന്ന ലക്ഷ്യത്തോടെയാണ് ഫോണ്‍ വികസിപ്പിച്ചത്. ഫോണ്‍ മോഡല്‍ വളരെ കുറച്ചു മാത്രമാണ് ഉള്ളത്. ഇന്ത്യയില്‍ മാത്രമാണ് ഫോണിന്റെ വില്‍പ്പന. മാത്രവുമല്ല ആധാര്‍ കാര്‍ഡ് ഉള്ളവര്‍ക്കായിരിക്കും ഫോണ്‍ ലഭ്യമാക്കുകയെന്നും കമ്പനി അധികൃതര്‍ പറയുന്നു.

ഇത്രയും കുറഞ്ഞവിലയില്‍ 1.3ഏഒ്വ ക്വാട്കോര്‍ പ്രോസസ്സറും, ഒരു ജിബി റാമും, 8 ജിബി സ്റ്റോറേജും ഉള്ള ഫ്രീഡം251 ലഭിക്കുന്നതിലൂടെ സ്മാര്‍ട്ട് ഫോണിന്റെയും ഇന്റര്‍നെറ്റിന്റെയും സാധ്യതകള്‍ ഇന്ത്യയിലെ സാധാരണക്കാര്‍ക്കും ഉപയോഗപ്പെടുത്താന്‍ കഴിയുമെന്ന് പ്രകാശനചടങ്ങില്‍ കമ്പനി അവകാശപ്പെട്ടിരുന്നു.

ഫ്രീഡം251.കോം എന്ന സൈറ്റുവഴി ഫോണ്‍ ബുക്ക് ചെയ്യാന്‍ കഴിയും എന്നാണ് പുറത്തുവിട്ടിരുന്ന വിവരങ്ങള്‍. എന്നാല്‍ ആകാംക്ഷയോടെ കാത്തിരുന്ന ഉപയോക്താക്കളെ നിരാശരാക്കിയാണ് ഫ്രീഡം251 വന്നത്. സൈറ്റില്‍ കയറാന്‍ കഴിയുമെങ്കിലും ഫോണ്‍ വാങ്ങാന്‍ കഴിയാതെ ഉപയോക്താക്കള്‍ നിരാശരായി.

Top