ലൈസന്‍സും,വാഹന രജിസ്‌ട്രേഷന്‍ പേപ്പറുകളും ഇനി കൊണ്ടുനടക്കേണ്ട; എല്ലാം മൊബൈലില്‍ സൂക്ഷിക്കാം

Driving

ലൈസന്‍സും, വാഹന രജിസ്‌ട്രേഷന്‍ പേപ്പറുകളും ഇനി കൊണ്ടുനടന്ന് ബുദ്ധിമുട്ടേണ്ട. എല്ലാ വിവരങ്ങളും നിങ്ങളുടെ മൊബൈല്‍ സൂക്ഷിക്കും. ലൈസന്‍സുകള്‍ ഡിജിറ്റല്‍ രൂപത്തില്‍ സൂക്ഷിക്കാനുള്ള സര്‍ക്കാര്‍ സംവിധാനവുമായി സര്‍ക്കാരെത്തി.

ഡ്രൈവിങ് ലൈസന്‍സും വാഹനത്തിന്റെ ബുക്കും പേപ്പറും എടുക്കാന്‍ മറന്നുപോയെന്ന് ഇനി പറയേണ്ടിവരില്ല. ഡിജിലോക്ക് ബുധനാഴ്ച നിലവില്‍ വരും. പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമായ ഒരു സംവിധാനമാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. വാഹനസംബന്ധമായ വിവരങ്ങളും രേഖകളും ഏതു സമയത്തും ഇത് വഴി ലഭ്യമാകും.

വാഹന നിയമം ലംഘിക്കുകേയാ മറ്റോ ചെയ്താല്‍ ഡ്രൈവര്‍മാര്‍ക്ക് എളുപ്പത്തില്‍ പിഴ ചുമത്താനും ഇതുവഴി പൊലീസിനു സാധിക്കും. ഈ സംവിധാനത്തില്‍ അക്കൗണ്ട് ആരംഭിക്കാന്‍ ആധാര്‍ കാര്‍ഡും മൊബൈല്‍ഫോണ്‍ നമ്പറും മാത്രം മതി.

Top