ഗൗ​തം ഗം​ഭീ​റി​ന് വീ​ണ്ടും ഐ​എ​സ്‌​ഐ​എസിന്റെ വ​ധ​ഭീ​ഷ​ണി

ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി എം​പി​യും മു​ൻ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് താ​ര​വു​മാ​യ ഗൗ​തം ഗം​ഭീ​റി​ന് വീ​ണ്ടും വ​ധ​ഭീ​ഷ​ണി. ഐ​എ​സ്‌​ഐ​എ​സ് കാ​ഷ്മീ​രി​ന്‍റെ പേ​രി​ൽ ഇ​മെ​യി​ൽ വ​ഴി​യാ​ണ് വീ​ണ്ടും വ​ധ​ഭീ​ഷ​ണി​യെ​ത്തി​യ​ത്. ഇത് രണ്ടാം തവണയാണ് അദ്ദേഹത്തിനു നേരെ ഭീഷണി ഉണ്ടായിരിക്കുന്നത്.

സംഭവത്തിൽ ഡ​ൽ​ഹി പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. പി​ന്നാ​ലെ ഗം​ഭീ​റി​ന്‍റെ രാ​ജേ​ന്ദ്ര ന​ഗ​റി​ലെ വീ​ട്ടി​ൽ ഡ​ൽ​ഹി പോ​ലീ​സ് സു​ര​ക്ഷ ശ​ക്തി​പ്പെ​ടു​ത്തി​യി​രു​ന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നേ​ര​ത്തേ, ചൊ​വ്വാ​ഴ്ച രാ​ത്രി 9.32നാ​ണു ഗം​ഭീ​റി​ന്‍റെ ഔ​ദ്യോ​ഗി​ക ഇ-​മെ​യി​ൽ വി​ലാ​സ​ത്തി​ൽ ഭീ​ഷ​ണി​സ​ന്ദേ​ശം എ​ത്തി​യ​ത്. “നി​ങ്ങ​ളെ​യും നി​ങ്ങ​ളു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ​യും ഞ​ങ്ങ​ൾ കൊ​ല​പ്പെ​ടു​ത്താ​ൻ പോ​കു​ന്നു” എ​ന്നാ​ണു സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞി​രു​ന്ന​ത്.

Top