അടൂരില്‍നിന്ന് എഞ്ചിനീയറിംഗ് പഠനത്തിനുപോയ പെണ്‍കുട്ടി ഇസ്ലാം മതം സ്വീകരിച്ചെന്ന് കത്ത്; ഐഎസില്‍ ചേര്‍ക്കാന്‍ ശ്രമിക്കുന്നു

Isis

അടൂര്‍: എഞ്ചിനീയറിംഗ് പഠനത്തിനുപോയ പെണ്‍കുട്ടി ഇസ്ലാം മതം സ്വീകരിച്ചെന്ന് രക്ഷിതാക്കള്‍ക്ക് കത്ത്. പെണ്‍കുട്ടിയെ ഐഎസില്‍ ചേര്‍ക്കാന്‍ ശ്രമിക്കുന്നതായി രക്ഷിതാക്കള്‍ക്ക് പരാതി ലഭിച്ചു. മഞ്ചേരിയിയിലെ സത്യസരണിയിലാണ് പെണ്‍കുട്ടിയുള്ളതെന്നും കത്തില്‍ പറയുന്നു.

മാനഹാനി ഭയന്ന് ആരോടും ഒന്നും പറയാതെ കഴിയുകയാണ് പെണ്‍കുട്ടിയുടെ കുടുംബം. മകള്‍ ഇസ്ലാംമതം സ്വീകരിച്ചെന്നും ഐഎസില്‍ ചേരാന്‍ തയ്യാറെടുക്കുന്നു എന്നും പുറത്തറിഞ്ഞാലുള്ള പ്രത്യാഘാതം ഭയന്നാണ് രക്ഷിതാക്കള്‍ കഴിയുന്നത്.

തിരുവനന്തപുരത്തെ പ്രമുഖ എന്‍ജിനീയറിംഗ് കോളജില്‍ പഠനത്തിനായെത്തിയ അടൂര്‍ സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയാണ് ഐഎസില്‍ ചേരാനുള്ള നീക്കം നടത്തുന്നതായി രക്ഷിതാക്കള്‍ സംശയിക്കുന്നത്. പഠനത്തിനായി തിരുവനന്തപുരത്തെത്തിയ പെണ്‍കുട്ടി താന്‍ ഇസ്ലാംമതം സ്വീകരിച്ചെന്നു കാണിച്ച് രക്ഷിതാക്കള്‍ക്ക് കത്തെഴുതുകയായിരുന്നു. പിന്നീട് കുട്ടിയെക്കുറിച്ച് രക്ഷിതാക്കള്‍ക്ക് വിവരമൊന്നും ഉണ്ടായിരുന്നില്ല. തുടര്‍ന്ന് കുട്ടിയുടെ പിതാവ് നേരത്തെ ഉണ്ടായിരുന്ന പത്തനംതിട്ട എസ്പിക്ക് പരാതി നല്‍കിയിരുന്നെങ്കിലും അതില്‍ പക്ഷേ തുടര്‍ നടപടികളൊന്നും ഉണ്ടായില്ല.

മാസങ്ങള്‍ക്കു ശേഷം മഞ്ചേരിയിലെ സത്യസരണിയില്‍ താന്‍ ഉണ്ടെന്നും ഇസ്ലാം മതം പഠിക്കുകയാണെന്നും കാണിച്ച് പെണ്‍കുട്ടി വീണ്ടും പിതാവിന് കത്തയച്ചു. ഈ വിവരങ്ങളെല്ലാം പുറത്തറിഞ്ഞാല്‍ എന്തു സംഭവിക്കും എന്ന ഭയത്താല്‍ രക്ഷിതാക്കള്‍ മറ്റാരോടും ഒന്നും പറഞ്ഞതും ഇല്ല. ഒരു ദിവസം എസ്ഡിപിഐ നേതാക്കള്‍ക്കൊപ്പം പെണ്‍കുട്ടി വീട്ടില്‍ വരികയും തന്റെ പാസ്പോര്‍ട്ടും മറ്റു രേഖകളും കൊണ്ടുപോവുകയും ചെയ്തു. അതിനിടെ കഴിഞ്ഞ ദിവസം രണ്ട് ഐബി ഉദ്യോഗസ്ഥര്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി പെണ്‍കുട്ടിയുടെ കൂടുതല്‍ വിവരങ്ങളും ഫോട്ടോയും കൊണ്ടുപോവുകയും ചെയ്തിട്ടുണ്ട്.

Top