ഐഎസിന് രൂപം നല്‍കിയത് ബരാക് ഒബാമ; ഞെട്ടിപ്പിക്കുന്ന പ്രസ്താവനയുമായി ഡൊണാള്‍ഡ് ട്രംപ്

Donald_Trump_August

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയ്‌ക്കെതിരെ ആഞ്ഞടിച്ച് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ്. ഐഎസിന് രൂപം നല്‍കിയത് ബരാക് ഒബാമയാണെന്നാണ് ട്രംപിന്റെ ആരോപണം.

ഇസ്ലാമിക് സ്റ്റേറ്റ് സംഘടന, ബരാക് ഒബാമയെ ആദരിക്കുകയാണെന്ന് ഡൊണാള്‍ഡ് ട്രംപ് ഫ്ളോറിഡയിലെ സെന്റ് ലൊഡേര്‍ഡേലിലെ റാലിയില്‍ പ്രവര്‍ത്തകരോട് പറഞ്ഞു. ഐഎസ്ന്റെ സ്ഥാപകന്‍ ബരാക് ഒബാമയാണെന്നും ഹിലരി ക്ലിന്റണ്‍ സഹ സ്ഥാപകയാണെന്നും ഡൊണാള്‍ഡ് ട്രംപ് ആരോപിച്ചു. ഡൊണാള്‍ഡ് ട്രംപിന്റെ തെറ്റായ നീക്കങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചരണങ്ങളെ ബാധിക്കുകയാണെന്നും ഔദ്യോഗികമായി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിത്വം ലഭിച്ചതിനാല്‍ ട്രംപ് സംയമനം പാലിക്കണമെന്നുമുള്ള അഭിപ്രായങ്ങള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നേരത്തെ ഉയര്‍ന്നു കഴിഞ്ഞിരുന്നു.

Top