ഇന്ത്യ നടത്തിയ മിന്നലാക്രമണത്തില്‍ തകര്‍ന്ന തീവ്രവാദ ക്യാമ്പുകള്‍ വീണ്ടും സജീവം; സൈനികത്താവളങ്ങള്‍ക്കുനേരെ കൂടുതല്‍ ഭീകരാക്രമണങ്ങള്‍ നടക്കാന്‍ സാധ്യതയുണ്ടെന്ന് രഹസ്യന്വേഷണ ഏജന്‍സികള്‍

ന്യൂഡല്‍ഹി: അതിർത്തി കടന്ന് ഇന്ത്യ നടത്തിയ മിന്നലാക്രമണത്തില്‍ തകര്‍ന്ന തീവ്രവാദ ക്യാമ്പുകള്‍ വീണ്ടും സജീവമായതായി രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോര്‍ട്ട് കൈമാറി. നിയന്ത്രണരേഖയ്ക്ക് സമീപം പ്രവര്‍ത്തിക്കുന്ന 15 ക്യാമ്പുകളില്‍ ഭീകരര്‍ക്കായി പ്രത്യേക പരിശീലനവും നടക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഭീകരരും പാക്ക് സൈന്യവും സംയുക്തമായി നടത്തുന്ന ഓപ്പറേഷനുകള്‍ ആസൂത്രണം ചെയ്യുന്നതും ഇവിടെ നിന്നാണ്.

അതിര്‍ത്തികടന്നുള്ള ഭീകരരുടെ നുഴഞ്ഞുകയറ്റത്തിന്റെ തോത് കഴിഞ്ഞ രണ്ടുമാസത്തിനിടെ ക്രമാധീതമായി വര്‍ധിച്ചിരുന്നു. പാക്ക് സൈന്യം നടത്തുന്ന വെടിനിര്‍ത്തല്‍കരാര്‍ ലംഘനത്തിന്റെ മറ പിടിച്ചായിരുന്നു ഭീകരരുടെ കടന്നുകയറ്റം. നിയന്ത്രണരേഖയ്ക്ക് സമീപം പാക്ക് അധിനിവേശ കശ്മീരില്‍ 15 പരിശീലന ക്യാംപുകളാണ് പ്രവര്‍ത്തിക്കുന്നത്. ഉറി ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കാനായി ഇന്ത്യ നടത്തിയ മിന്നലാക്രമണത്തില്‍ നിലംപരിശായ ക്യാമ്പുകളാണ് വീണ്ടും സജീവമായത്. അതിര്‍ത്തിഗ്രാമങ്ങളില്‍നിന്നു യുവാക്കളെ ബലംപ്രയോഗിച്ചു ക്യാമ്പുകളില്‍ എത്തിക്കുന്നതായും രഹസ്യാന്വേഷണ ഏജന്‍സികള്‍ തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. പാക്ക് ചാരസംഘടനയായ ഐഎസ്‌ഐയുടെ സഹായവും ക്യാംപുകളില്‍ ലഭിക്കുന്നു. ഭീകരരും പാക്ക് സൈന്യവും സംയുക്തമായി നടത്തുന്ന ഓപ്പറേഷന്റെ നിരീക്ഷണവും ആസൂത്രണവും നടത്തുന്നതും ഇവിടെനിന്നാണ്. ഇത്തരത്തിലുള്ള നാലു വലിയ ഓപ്പറേഷനുകള്‍ കഴിഞ്ഞ ദിവസങ്ങളിലായി ഇന്ത്യന്‍ സൈന്യം തകര്‍ത്തിരുന്നു.സൈനികത്താവളങ്ങള്‍ക്കുനേരെ കൂടുതല്‍ ഭീകരാക്രമണങ്ങള്‍ നടക്കാന്‍ സാധ്യതയുണ്ടെന്നും രഹസ്യന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top