തീവ്രവാദം: പാകിസ്ഥാന് അമേരിക്കയുടെ മുന്നറിയിപ്പ്; തീവ്രവാദികള്‍ക്ക് സുരക്ഷിത കേന്ദ്രങ്ങള്‍ ഉണ്ടാകില്ലെന്ന് ഉറപ്പ് വരുത്തും

ന്യൂഡല്‍ഹി: താവ്രവാദികള്‍ക്കെതിരെ നടപടിയെടുക്കാന്‍ പാകിസ്ഥാനോട് അമേരിക്കയുടെ നിര്‍ദ്ദേശം. തീവ്രപാദികളുടെ കേന്ദ്രങ്ങള്‍ നീക്കാന്‍ വേണ്ടത് ചെയ്യണമെന്നാണ് സിഐഎ ഡയറക്ടര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. തങ്ങളുടെ രാജ്യത്തെ തീവ്രവാദികളുടെ കേന്ദ്രങ്ങള്‍ നീക്കാന്‍ പാകിസ്ഥാന്‍ തയ്യാറാകണം. ഇല്ലെങ്കില്‍ ഇത്തരം കേന്ദ്രങ്ങള്‍ ഇല്ലാതാകുന്ന കാര്യം തങ്ങള്‍ ഉറപ്പുവരുത്തുമെന്ന് സി.ഐ.എ ഡയറക്ടര്‍ മൈക്ക് പോംപിയോ വ്യക്തമാക്കി. അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് പാകിസ്ഥാന്‍ സന്ദര്‍ശിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ഈ പ്രസ്താവനയെന്നത് ശ്രദ്ധേയമാണ്.

പാകിസ്ഥാനിലെത്തുന്ന ജെയിംസ് ആദ്യം അവരോട് തീവ്രവാദ കേന്ദ്രങ്ങള്‍ മാറ്റുന്നതിനെ സംബന്ധിച്ച് മാന്യമായി സംസാരിക്കും. തുടര്‍ന്ന് തീവ്രവാദത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദേശം കൈമാറും. എന്നിട്ടും പാകിസ്ഥാന്‍ തങ്ങളുടെ നിസംഗത തുടര്‍ന്നാല്‍ തീവ്രവാദികളുടെ സുരക്ഷിത കേന്ദ്രങ്ങള്‍ ഇനി അവിടെ ഉണ്ടാകില്ലെന്ന് ഞങ്ങള്‍ ഉറപ്പുവരുത്തുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ പാകിസ്ഥാനെ നിര്‍ബന്ധിക്കില്ലെന്നും കാര്യങ്ങള്‍ പരസ്പരം മനസിലാക്കി മുന്നോട്ട് പോകാനാണ് അമേരിക്ക ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം, ഇന്ന് പാകിസ്ഥാനിലെത്തുന്ന ജെയിസ് മാറ്റിസ് അഫ്ഗാനിസ്ഥാനിലെ പ്രശ്‌നങ്ങളും മേഖലയിലെ സുരക്ഷാ ഭീഷണികളും മറ്റ് സുപ്രധാന വിഷയങ്ങളും രാജ്യത്തെ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്യും. താലിബാന്‍ അനുകൂല സംഘടനയായ ഹഖാനി നെറ്റ്‌വര്‍ക്കിന് പാകിസ്ഥാന്‍ സംരക്ഷണം നല്‍കുകയാണെന്നാണ് അമേരിക്കയുടെ ആരോപണം. അഫ്ഗാനിസ്ഥാനില്‍ അമേരിക്കയുടെ താല്‍പര്യങ്ങളെ ശക്തമായി എതിര്‍ക്കുന്ന ഹഖാനി ശൃംഖലയില്‍പെട്ട തീവ്രവാദികള്‍ നിരവധി പേരെ തട്ടിക്കൊണ്ടു പോവുകയും യു.എസ് സേനയ്‌ക്കെതിരെ ആക്രമണം നടത്തുകയും ചെയ്തിട്ടുണ്ട്. 17 വര്‍ഷമായി അഫ്ഗാനിസ്ഥാനില്‍ ഭീകരര്‍ക്കെതിരെ പൊരുതുന്ന അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേനയ്ക്കു നേരെയും ഹഖാനികള്‍ ആക്രമണം നടത്തിയിട്ടുണ്ട്. 2008ല്‍ 58 പേരുടെ മരണത്തിനിടയാക്കിയ കാബൂളിലെ ഇന്ത്യന്‍ എംബസിക്കു നേരെ ആക്രമണം നടത്തിയതും ഈ ഹഖാനി ശൃംഖലയായിരുന്നു.

Top