മുസ്ലീം വിരുദ്ധ പ്രസ്താവന പിന്‍വലിച്ച് ട്രംപ്; വിവാദ വാക്കുകള്‍ സൈറ്റില്‍ നിന്നും പോലും നീക്കം ചെയ്തു; നിയുക്ത പ്രസിഡന്റിന്റെ നീക്കങ്ങളില്‍ ഞെട്ടി അമേരിക്ക

വാഷിങ്ടണ്‍: തിരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് ഡൊണാള്‍ഡ് ട്രംപിനെ വിവാദനായകനാക്കി നിര്‍ത്തിയ പല പ്രസ്താവനകളുണ്ടായിരുന്നു. അതിലേറ്റവും മുഖ്യം മുസ്ലീങ്ങള്‍ക്കെതിരെ ട്രംപ് നടത്തിയ പ്രസ്താവനയാണ്. മുസ്ലീങ്ങള്‍ അമേരിക്കയ്ക്ക് ഭീഷണിയാണെന്നും മുസ്ലീങ്ങള്‍ അമേരിക്കയില്‍ പ്രവേശിക്കുന്നത് പൂര്‍ണമായും നിരോധിക്കണമെന്നുമായിരുന്നു ട്രംപിന്റെ വാക്കുകള്‍. ഈയൊരൊറ്റ പ്രസ്താവനയാണ് കടുത്ത ഇസ്ലാം വിരുദ്ധരുടെ വോട്ടുകള്‍ ട്രംപിന് അനുകൂലമാക്കിയതും അദ്ദേഹത്തെ പ്രസിഡന്റ് പദവിയിലെത്തിച്ചതും.

എന്നാല്‍, പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടശേഷം ട്രംപ് ആദ്യം ചെയ്തത് തന്നെ വിവാദ പുരുഷനാക്കിയ പ്രസ്താവന പിന്‍വലിക്കലാണ്. തന്റെ വെബ്സൈറ്റില്‍നിന്നുതന്നെ ആ പ്രസ്താവന ട്രംപ് നീക്കം ചെയ്തു. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട് മണിക്കൂറുകള്‍ക്കകം തന്നെ പ്രസ്താവന പിന്‍വലിക്കപ്പെട്ടതായാണ് കരുതുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2015 ഡിസംബറിലാണ് ട്രംപിനെ ആഗോളതലത്തില്‍ വിവാദപുരുഷനാക്കിയ പ്രസ്താവനയുണ്ടായത്. ബ്രിട്ടനടക്കം അമേരിക്കയുടെ സഖ്യകക്ഷികള്‍ പോലും ഈ പ്രസ്താവനയെ അപലപിച്ചു. ബ്രിട്ടീഷ് പാര്‍ലമെന്റില്‍ നടന്ന ചൂടേറിയ ചര്‍ച്ചയില്‍, ട്രംപിനെ ബ്രിട്ടനിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കരുതെന്നും ആവശ്യമുയര്‍ന്നിരുന്നു. ഇപ്പോഴത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് ഉള്‍പ്പെടെയുള്ളവര്‍ ട്രംപിനെ വിമര്‍സിക്കാന്‍ രംഗത്തുവന്നിരുന്നു.
വൈറ്റ് ഹൗസില്‍ പ്രസിഡന്റ് ബരാക് ഒബാമയെ സന്ദര്‍ശിക്കാനെത്തുന്നതിന് മുമ്പുതന്നെ ഹാനികരമായ പ്രസ്താവന തന്റെ വെബ്സൈറ്റില്‍നിന്ന് നീക്കിയിരുന്നുവെന്നാണ് സൂചന. രാഷ്ട്ര സുരക്ഷ, വിദേശ നയം തുടങ്ങിയ നിര്‍ണായക വിഷയങ്ങളെക്കുറിച്ച് ഇരുവരും ഒന്നരമണിക്കൂറോളം നീണ്ട ചര്‍ച്ചയില്‍ സംസാരിച്ചിരുന്നു.

Top