ഐഎസിന്റെ ഒന്‍പത് പ്രവര്‍ത്തകര്‍ ഇന്ത്യയില്‍ ഉണ്ടെന്ന് റിപ്പോര്‍ട്ട്

ഹൈദരാബാദ്: ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരസംഘടനയുടെ ഒന്‍പത് സജീവ പ്രവര്‍ത്തകര്‍ ഇന്ത്യയിലുണ്ടെന്ന് പിടിയിലായ ഐഎസ് പ്രവര്‍ത്തക അഫ്ഷ ജബീന്‍ എന്ന നിക്കോള്‍ നിക്കി ജോസഫ്. ഇവരില്‍ രണ്ടു പേര്‍ മുംബൈയില്‍ നിന്നുള്ളവരും ബാക്കിയുള്ളവര്‍ ഹൈദരാബാദ്, ബംഗളൂരു, ജമ്മു കശ്‌മീര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണെന്നും ഇവര്‍ വ്യക്തമാക്കി.

അതേസമയം, അഫ്ഷ ജബീന്റെ വെളിപ്പെടുത്തലുകള്‍ അതീവ ഗുരുതരമല്ലെന്ന് ഇന്റലിജന്‍സ് അറിയിച്ചു. ഇന്ത്യയിലുള്ള ഐഎസ് പ്രവര്‍ത്തകര്‍ കര്‍ശന നിരീക്ഷണത്തിലാണെന്നും ഐ ബി വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്ത്യയില്‍ നിന്നും ഐഎസിലേക്കു യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിനിടെ പിടിയിലായ അഫ്ഷ ജബീനെ ചോദ്യം ചെയ്‌തതില്‍ നിന്നാണ് ഈ കാര്യം വ്യക്തമായത്. സോഷ്യല്‍മീഡിയവഴി ചെറുപ്പക്കാരെ ആകര്‍ഷിച്ച് ഐഎസില്‍ ചേര്‍ത്തുവെന്നതാണു ഇവര്‍ക്കെതിരെയുള്ള കുറ്റം. ഐഎസ് ബന്ധം സംബന്ധിച്ച് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍, അഫ്ഷയെയും ഭര്‍ത്താവ് ദേവേന്ദര്‍ ബത്ര എന്ന മുസ്തഫയെയും മൂന്നു പെണ്‍മക്കളെയുമാണ് യുഎഇ നാടുകടത്തിയത്.

Top