ഇസ്ലാമിക് സ്റ്റേറ്റിന്റെ തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടതായി സിറിയന്‍ ചാനല്‍

സിറിയ: തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍.

സിറിയയില്‍ നടന്ന വ്യോമാക്രമണത്തില്‍ ബാഗ്ദാദി കൊപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരിക്കുന്നത്. സിറിയന്‍ സര്‍ക്കാര്‍ ചാനലാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശനിയാഴ്ച റാഖയിലുണ്ടായ വ്യോമാക്രമണത്തില്‍ ബാഗ്ദാദി കൊല്ലപ്പെട്ടതായാണ് സിറിയന്‍ സര്‍ക്കാര്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇതിനു മുമ്പും ബാഗ്ദാദി മരിച്ചുവെന്നുള്ള വാര്‍ത്തകള്‍ നേരത്തെയും പുറത്ത് വന്നിരുന്നതിനാല്‍ കാര്യമായ പ്രതികരണങ്ങളൊന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല.

വ്യോമാക്രമണത്തില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടതായി സിറിയ അവകാശപ്പെടുന്നു. മുമ്പ് ഐഎസിന്റെ മൊസൂള്‍ കീഴടക്കിയ സമയതള്ത് മൊസൂളിനു പുറത്തുള്ള മരുഭൂമിയിലാണ് ബാഗ്ദാദി കഴിഞ്ഞിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ മാര്‍ച്ചില്‍ ഇറാക്കി സേന ശക്തമായ ആക്രമണം നടത്തി മൊസൂള്‍ തിരിച്ചു പിടിച്ചതോടെ പ്രത്യാക്രമണം ഭയന്ന് ബാഗ്ദാദി അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നുവെന്നു സര്‍ക്കാര്‍ ചാനല്‍ പറയുന്നു.

Top