ഐഎസിന്റെ കൂട്ടക്കുരുതി; ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ടത് 82പേര്‍

baghdad-karrada-attack

ബാഗ്ദാദ്: ബംഗ്ലാദേശിലെ ക്രൂരതയ്ക്ക് പിന്നാലെ ഭീകരരുടെ കൂട്ടക്കുരുതിക്ക് ബാഗ്ദാദിലും. അര്‍ധരാത്രിയോടെയാണ് ഇറാഖിന്റെ തലസ്ഥാനമായ ബഗ്ദാദില്‍ ചാവേറാക്രമണം ഉണ്ടായത്. ചാവേറാക്രമണത്തില്‍ 82 പേരാണ് കൊല്ലപ്പെട്ടത്.

ആക്രമണത്തില്‍ 200ല്‍ അധികം പേര്‍ക്കു പരിക്കേറ്റു. നഗരത്തിലെ തിരക്കേറിയ വ്യാപാരകേന്ദ്രത്തിലാണ് ആക്രമണമുണ്ടായത്. സ്‌ഫോടക വസ്തുക്കള്‍ നിറച്ച് ട്രക്ക് ഇവിടേക്ക് ഓടിച്ചുകയറ്റി സ്‌ഫോടനം നടത്തുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു.

Top