കാശ്മീരില്‍ ഭീകരാക്രമണത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു; തിരിച്ചടിയില്‍ മൂന്ന് ഭീകരരെ വധിച്ചു

ശ്രീനഗര്‍: കാശ്മീരില്‍ ഭീകരാക്രമണം. മൂന്ന് സൈനിക ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. കുപ്‌വാര ജില്ലയില്‍ പന്‍സ്ഗാം സൈനിക ക്യാംപിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് ഓഫിസര്‍മാര്‍ ഉള്‍പ്പെടെ മൂന്നു സൈനികര്‍ക്കു വീരമൃത്യു. അഞ്ചു സൈനികര്‍ക്കു പരുക്കേറ്റു. സൈന്യം നടത്തിയ തിരിച്ചടിയില്‍ രണ്ടു ഭീകരരെ വധിച്ചു. മരണ സംഖ്യ ഉയരുമെന്നാണ് റിപ്പോര്‍ട്ട്.

ഇന്നു പുലര്‍ച്ചെ നാലു മണിയോടെയാണ് ആക്രമണം ഉണ്ടായതെന്നാണ് വിവരം. നാലു ഭീകരരാണ് ആക്രമണം നടത്തിയത്. പ്രദേശത്തു കനത്ത മൂടല്‍മഞ്ഞായിരുന്നതിനാല്‍, ഇതിന്റെ മറവിലെത്തിയ ഭീകരര്‍ സൈനികര്‍ക്കു നേരെ നിറയൊഴിക്കുകയായിരുന്നു. പുലര്‍ച്ചെയായിരുന്നു ആക്രമണമെന്നതിനാല്‍ സൈനികരില്‍ ഏറെപ്പേരും ഉറക്കത്തിലായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ ഉറിയില്‍ നടന്ന ഭീകരാക്രമണത്തിനുശേഷം സൈനിക ക്യാംപിനു നേരെ നടക്കുന്ന ആദ്യ ആക്രമണമാണിത്. ഉറിയിലെ കരസേനാ താവളത്തില്‍ നടന്ന ആക്രമണത്തില്‍ 19 സൈനികരാണ് മരിച്ചത്. ഇവിടെനിന്നും ഏതാണ്ട് 100 കിലോമീറ്റര്‍ അകലെയാണ് ഇന്ന് ആക്രമണം നടന്ന സൈനിക താവളം. ഉറിയിലെ ആക്രമണത്തിനുള്ള മറുപടിയായി നിയന്ത്രണരേഖ കടന്ന് പാക്ക് അധീന കശ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തില്‍ നിരവധി ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു.

Top