ഭീകരര്‍ നേപ്പാള്‍ വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയേക്കാം; എന്‍എസ്ജിക്കും പൊലീസിനും ആഭ്യന്തരമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: കശ്മീര്‍ വഴി ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാനാകാത്തതിനാല്‍ പാക്ക് ഭീകരര്‍ മറ്റു വഴികള്‍ തേടുന്നതായി റിപ്പോര്‍ട്ട്. നിയന്ത്രണരേഖയില്‍ ഇന്ത്യന്‍ സൈന്യം സുരക്ഷ ശക്തമാക്കിയ സാഹചര്യത്തിലാണ് ഭീകരര്‍ മറ്റ് വഴികള്‍ തേടുന്നത്. നേപ്പാളിലൂടെ ഇന്ത്യയിലേക്കു കടക്കാനുള്ള പദ്ധതികള്‍ ഭീകരര്‍ തയറാക്കുന്നതായി ഇന്റലിജന്‍സ് വൃത്തങ്ങള്‍ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചതായാണു സൂചന. ഇത് സംബന്ധിച്ച് എന്‍എസ്ജിക്കും പൊലീസിനും ആഭ്യന്ത്രമന്ത്രാലയം മുന്നറിയിപ്പ് നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.

Also Read : മരണമടഞ്ഞ കാമുകന്റെ ബീജം ഉപയോഗിച്ച് ഗര്‍ഭിണിയാകാന്‍ പെണ്‍കുട്ടിക്ക് അനുമതി

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് ഉന്നതതലയോഗം വിളിച്ചു ചേര്‍ത്തതായും റിപ്പോര്‍ട്ടുണ്ട്. ഇന്ത്യനേപ്പാള്‍ അതിര്‍ത്തിയിലെ സുരക്ഷയെക്കുറിച്ചും നിലവിലെ സ്ഥിതിഗതികളെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്‌തെന്നാണ് സൂചന. കൂടുതല്‍ സുരക്ഷാസേനയെ അതിര്‍ത്തിയില്‍ വിന്യസിക്കാനും ഭീകരര്‍ കടന്നുകയറാന്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ എത്രയും വേഗം കണ്ടെത്താനും ആഭ്യന്തരമന്ത്രി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. അതിര്‍ത്തിയില്‍ ചരക്ക്, ഗതാഗതം എന്നിവയ്ക്ക് മാത്രമായി ഒന്നോ രണ്ടോ ചെക്‌പോയിന്റുകള്‍ ഒഴിച്ചു ബാക്കിയുള്ളവ പൂര്‍ണമായി അടയ്ക്കുന്നതിനുള്ള പദ്ധതി തയാറാക്കാനും രാജ്‌നാഥ് സിങ് നിര്‍ദേശം നല്‍കിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

 

Also Read :അവന്‍ എന്നെ തരളിതനാക്കുന്നു സുന്ദരിയെന്നു വിളിക്കുന്നു …എന്നെ പ്രീതിപ്പെടുത്തുന്നു …ഞാന്‍ അവനോപ്പം കിടക്ക പങ്കിട്ടു…എന്തുകൊണ്ടാണ് വിവാഹിതര്‍ പങ്കാളിയെ ചീറ്റ് ചെയ്യുന്നു …പങ്കാളികളെ കബളിപ്പിച്ച ആളുകളുടെ കുറ്റസമ്മത വെളിപ്പെടുത്തല്‍ 

പാക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനകള്‍ക്കു നേപ്പാളില്‍ ശക്തമായ കണ്ണികളുണ്ട്. ഇതാണ് ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികളെ ആശങ്കയിലാഴ്ത്തുന്നത്. അതിര്‍ത്തി കടന്ന് ഇന്ത്യ നടത്തിയ മിന്നലാക്രത്തിനു പാക്ക് ഭീകരര്‍ തിരിച്ചടി നല്‍കാന്‍ തയാറെടുക്കുന്നുവെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെത്തുടര്‍ന്നു സംസ്ഥാന പൊലീസിനും ദേശീയ സുരക്ഷാ സേനയ്ക്കും കേന്ദ്ര ആഭ്യന്തരമന്ത്രാലയം ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

Top