സൗദിയില്‍ മക്കള്‍ അമ്മയെ കുത്തിക്കൊലപ്പെടുത്തി;മക്കള്‍ക്ക് ഐഎസുമായി ബന്ധം

honour_killing

റിയാദ്: സ്വന്തം മക്കളുടെ കൈ കൊണ്ട് മരിക്കേണ്ടി വരുന്ന രക്ഷിതാക്കളുടെ സംഭവം സൗദി അറേബ്യയേയും ഞെട്ടിക്കുന്നു. സൗദിയില്‍ രണ്ട് സഹോദരങ്ങള്‍ സ്വന്തം അമ്മയെ കുത്തിക്കൊലപ്പെടുത്തി. ഐഎസ് ഭീകരരുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, അമ്മയെ കൊന്നതിന്റെ കാരണം വ്യക്തമല്ല.

വീട് ആക്രമിച്ച ശേഷം അമ്മയെ കൊല്ലുകയായിരുന്നു. അമ്മയെ സ്റ്റോര്‍ റൂമില്‍ പൂട്ടിയിട്ട ശേഷം പിന്നീട് കുത്തിക്കൊലപ്പെടുത്തുകയാണുണ്ടായത്. ഐഎസ് പ്രവര്‍ത്തകരായ ഇരട്ട സഹോദരങ്ങളായ ഖാലിദും സലേഹുമാണ് വീട് ആക്രമിച്ച് സ്വന്തം അമ്മയെ കൊലപ്പെടുത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. ആക്രമണത്തില്‍ ഇവരുടെ പിതാവിനും മറ്റൊരു സഹോദരനും ഗുരുതരമായി പരിക്കേറ്റു. പുലര്‍ച്ചെ തന്നെ ഇരുവരെയും അറസ്റ്റ് ചെയ്തു. കൊലയ്ക്ക് പ്രചോദനമായ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് പൊലീസ് അറിയിച്ചു.

Top