ബിന്‍ ലാദനോ ബഗ്ദാദിയോ അല്ല സുലൈമാനി; ഇറാന്റെ തിരിച്ചടി ഉറപ്പ്.ബാഗ്ദാദിലെ യുഎസ് വ്യോമത്താവളത്തിനെതിരെ റോക്കറ്റ് ആക്രമണം

ടെഹ്‌റാന്‍: അമേരിക്ക കൊന്നുതള്ളിയ സുലൈമാനി ഒരു രാജ്യത്തിന്റെ സേനാതലവനാണ്. മാത്രമല്ല, ആ രാജ്യത്തിന്റെ സൈനിക തന്ത്രജ്ഞരില്‍ ഒന്നാമനും. പശ്ചിമേഷ്യയില്‍ വ്യാപിച്ചുകിടക്കുകയാണ് ഇദ്ദേഹവുമായി അടുപ്പമുള്ളവര്‍. അതുകൊണ്ടുതന്നെ തിരിച്ചടിയുണ്ടാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതെങ്ങനെ ആകുമെന്ന കാര്യത്തില്‍ മാത്രമാണ് അനിശ്ചിതത്വം. തിരിച്ചടി സംബന്ധിച്ച് ഇറാന്റെ ഭാഗത്തുനിന്ന് സൂചനകള്‍ ലഭിച്ചുതുടങ്ങി.അമേരിക്കൻ ആക്രമണത്തിന് പിന്നാലെ യുദ്ധസൂചന നൽകി ഇറാൻ.

ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ്‌ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇറാനിലെ ക്യോമിലുള്ള ജാംകരണ്‍ പള്ളിയുടെ മിനാരത്തില്‍ ചുവന്ന പതാക ഉയര്‍ത്തിയാണ് ഇറാന്‍ പാരമ്പര്യം അനുസരിച്ചുള്ള സൂചന നൽകിയിരിക്കുന്നത്.അമേരിക്ക ഇന്നുവരെ കൊലപ്പെടുത്തിയവരില്‍ ഖാസിം സുലൈമാനിയോളം ശക്തന്‍ വേറെയില്ല. അല്‍ ഖാഇദ നേതാവ് ഒസാമ ബിന്‍ ലാദന്‍, ഐസിസ് നേതാവ് അബൂബക്കര്‍ അല്‍ ബഗ്ദാദി എന്നിവരെല്ലാം അമേരിക്ക തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തിയവരാണ്. എന്നാല്‍ ഇവരെ പോലെ അല്ല സുലൈമാനി. മറ്റു രണ്ടു പേര്‍ക്ക് പിന്നിലും സായുധ സംഘങ്ങള്‍ മാത്രമാണുണ്ടായിരുന്നത്. എന്നാല്‍

അതിനിടെ ഇറാഖിലെ അതീവ സുരക്ഷാ മേഖലയിൽ സ്ഥിതിചെയ്യുന്ന അമേരിക്കൻ എംബസിക്കുനേരെ മോർട്ടാർ, റോക്കറ്റ് ആക്രമണങ്ങളുണ്ടായി.ബാഗ്ദാദിലെ ജദ്രിയയിൽ യുഎസ് എംബസിക്ക് സമീപത്ത് യുഎസ് സൈന്യത്തെ പാർപ്പിച്ചിട്ടുള്ള ഇറാഖിലെ അൽ ബലാദ് വ്യോമസേനാ താവളത്തിലാണ് ശനിയാഴ്ച രാത്രിയോടെ ആക്രമണമുണ്ടായത്. ഇറാഖി സൈന്യമാണ് ഇക്കാര്യം അറിയിച്ചത്. ആളപായമില്ല. ബാഗ്ദാദിലെ അതീവ സുരക്ഷാ മേഖലയായ ഗ്രീൻ സോണിലാണ് യുഎസ് എംബസി സ്ഥിതി ചെയ്യുന്നത്.

ബാഗ്ദാദിൽ യുഎസ് നടത്തിയ മിസൈൽ ആക്രമണത്തിൽ റവല്യൂഷണറി ഗാർഡ്സിലെ രഹസ്യാന്വേഷണ വിഭാഗമായ ഖുദ്സ് ഫോഴ്സിന്റെ മേധാവി ഖാസിം സുലൈമാനി കൊല്ലപ്പെട്ടിരുന്നു. ഇതിന് കനത്ത തിരിച്ചടിയുണ്ടാകുമെന്ന് ഇറാന്‍ വ്യക്തമാക്കിയിരുന്നു. അതേസമയം ഇറാഖിലുണ്ടായ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.എംബസിക്ക് നേരെയുണ്ടായ ആക്രമണങ്ങളെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അപലപിച്ചു. അമേരിക്കക്ക് നേരെ ഇറാന്‍ എന്തെങ്കിലും പ്രകോപനം നടത്തിയാല്‍ തിരിച്ചടിക്കുമെന്നും ട്രംപ് പറഞ്ഞു. അമേരിക്കയും ഇറാനുമായി സംഘര്‍ഷം രൂക്ഷമായതോടെ മറ്റ് ഗള്‍ഫ് രാജ്യങ്ങളും ജാഗ്രതയിലാണ്. ഇരുരാജ്യങ്ങളും സംയമനം പാലിക്കണമെന്ന് ലോകരാജ്യങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം കെനിയയിലെ യുഎസ് സൈനിക താവളത്തിന് നേരെ അൽ ഷബാബ് ഭീകരരുടെ ആക്രമണമുണ്ടായി. കെനിയ- സൊമാലിയ അതിർത്തിക്ക് സമീപം ലമുവിലെ സൈനിക താവളത്തിന് നേരെയാണ് ആക്രമണം. ക്യാമ്പിന് സമീപത്ത് നിന്നും വെടിയൊച്ച കേട്ടെന്നും കറുത്ത പുക ഉയരുന്നത് കണ്ടെന്നും ദൃക്സാക്ഷികൾ പറയുന്നു. ഇറാന്‍ വിപ്ലവ ഗാര്‍ഡിയെ പ്രത്യേക പരിശീലനം ലഭിച്ച ഖുദ്‌സ് സേനയുടെ തലവനായിരുന്നു ഖാസിം സുലൈമാനി. ബിന്‍ ലാദിനെ പോലെയോ ബഗ്ദാദിയെ പോലെയോ ഒളിവില്‍ കഴിഞ്ഞ വ്യക്തി ആയിരുന്നില്ല ഇദ്ദേഹം. പരസ്യമായി വേദികളില്‍ നിറഞ്ഞുനിന്ന നേതാവായിരുന്നു.

എല്ലാവരും തീവ്രവാദിയായി കരുതുന്ന ഒരു വ്യക്തിയെ അല്ല ഇവിടെ അമരിക്കന്‍ സൈന്യം കൊലപ്പെടുത്തിയിരിക്കുന്നത്. അദ്ദേഹം സന്ദര്‍ശിച്ച ഇറാഖ് പോലും സുലൈമാനിയെ മാന്യവ്യക്തിയായിട്ടാണ് പരിഗണിക്കുന്നത്. അമേരിക്ക മാത്രമാണ് സുലൈമാനിയെ തീവ്രവാദിയായി കാണുന്നതെന്നും അറ്റ്‌ലാന്റിക് കൗണ്‍സില്‍ ഡയറക്ടര്‍ അബ്ബാസ് ഖദീം പറയുന്നു.

Top