ലോകം കീഴ്‌പ്പെടുത്താന്‍ ഐസിസ് തീവ്രവാദികള്‍; ഭീകര സംഘടനയുടെ വളര്‍ച്ചയില്‍ ഞെട്ടി ലോകം !

ലോകത്തെ ഞെട്ടിച്ച് ത്രീവവാദ സംഘടനയായ ഐസിസിന്റെ വളര്‍ച്ച. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ ഐസിസ് കൈവരിച്ച വളര്‍ച്ചയാണ് ലോകത്തെ ആശങ്കപ്പെടുത്തുന്നത്. ഇറാഖും സിറിയയും ഏറെക്കുറെ ഐസിസിന്റെ നിയന്ത്രണത്തിലാണിപ്പോള്‍. ഈജിപ്ത്, ലിബിയ, നൈജീരിയ എന്നീ രാജ്യങ്ങളിലും വലിയതോതില്‍ ആധിപത്യം സ്ഥാപിക്കാന്‍ ഭീകരര്‍ക്കായിട്ടുണ്ട്. ഏഷ്യയിലെ വിവിധ രാജ്യങ്ങളിലേക്കും സൈബീരിയയിലേക്കും സ്വാധീന ശേഷി വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ് ഐസിസ് ഇപ്പോള്‍.

രണ്ടുലക്ഷത്തോളം പേര്‍ അംഗങ്ങളായിട്ടുള്ള സര്‍വ സജ്ജരായ സൈന്യമാണ് ഐസിസിനുള്ളത്. രഹസ്യാന്വേഷണ ഏജന്‍സികള്‍ കണക്കുകൂട്ടിയതിനെക്കാള്‍ എട്ടിരട്ടി കൂടുതലാണിത്. ബ്രിട്ടനില്‍നിന്ന് മാത്രം 700ലേറപ്പേര്‍ ഐസിസില്‍ ചേരാനായി എത്തിയിട്ടുണ്ട്. ഇറാഖിലും സിറിയയിലുമുള്ള കേന്ദ്രങ്ങളില്‍ ഇവര്‍ പ്രവര്‍ത്തിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇറാഖ്, സിറിയ, ഈജിപ്ത്, ലിബിയ, നൈജീരിയ എന്നീ രാജ്യങ്ങളാണ് ഐസിസിന് ആധിപത്യമുള്ള സ്ഥലങ്ങളായി കണക്കാക്കുന്നത്. അള്‍ജീരിയ, മൊറോക്കോ, മാലി, സൗദി അറേബ്യ, യെമന്‍, അഫ്ഗാനിസ്താന്‍, പാക്കിസ്ഥാന്‍, ലെബനന്‍ എന്നീ രാജ്യങ്ങളില്‍ ഐസിസിന് വന്‍തോതില്‍ സ്വീകരണം ലഭിക്കുന്നുണ്ട്. ഇവിടങ്ങളില്‍ വലിയ തോതില്‍ സ്വാധീനം ചെലുത്താനും ഈ ഭീകരസംഘടനയ്ക്കാവുന്നു. റഷ്യ,ബോസ്‌നിയ, ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ, മലേഷ് എന്നീ രാജ്യങ്ങളില്‍ ഐസിസിന്റെ സാന്നിധ്യമുണ്ട്. ഭാവിയില്‍ ഇവിടെ വലിയ ഭീഷണിയായി വളരാനുള്ള അടിത്തറയും അവര്‍ക്കുണ്ട്.

സൗദി അറേബ്യ, ഫ്രാന്‍സ്, ലിബിയ, ലെബനന്‍,ഈജിപ്ത്, ടുണീഷ്യ, യെമന്‍, അഫ്ഗാനിസ്താന്‍, കുവൈറ്റ് എന്നീ രാജ്യങ്ങളില്‍ അടുത്തിടെ നടന്ന ആക്രമണങ്ങള്‍ക്ക് ഐസിസുമായി നേരിട്ട് ബന്ധമുണ്ട്.ഐസിസില്‍ ആകൃഷ്ടരായ മറ്റ് തീവ്രവാദി സംഘങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആക്രമണം സംഘടിപ്പിക്കുമുണ്ട്. ഡെന്മാര്‍ക്ക്, ഓസ്‌ട്രേലിയ, അള്‍ജീരിയ, കാനഡ, അമേരിക്ക എന്നീ രാജ്യങ്ങളില്‍ അത്തരം ആക്രമണങ്ങളുണ്ടായിട്ടുണ്ട്.

2006ല്‍ ഇറാഖിലാണ് ഇസ്ലാമിക് സ്റ്റേറ്റ് പിറവിയെടുത്തത്. ഇറാഖിന്റെ മൂന്നിലൊരുഭാഗവും ഇപ്പോള്‍ ഐസിസിന്റെ നിയന്ത്രണത്തിലാണ്. 2011ലെ ആഭ്യന്തര കലാപത്തിനുശേഷമാണ് സിറിയയില്‍ ഐസിസ് പിടിമുറുക്കുന്നത്. സിറിയന്‍ നഗരമായ റഖയാണ് ഐസിസിന്റെ തലസ്ഥാനം. രാജ്യത്തിന്റെ പാതിയോളം ഐസിസിന്റെ നിയന്ത്രണത്തിലും.

Top