കാസര്‍ഗോഡ് സ്വദേശി അഷ്ഫാഖ് ഐഎസില്‍ ചേര്‍ന്നു; സന്ദേശം സഹോദരന് ലഭിച്ചു

isis-in-libya-1-large

കാസര്‍ഗോഡ്: കാണാതായ അഷ്ഫാഖ് ഐഎസില്‍ ചേര്‍ന്നതായുള്ള സന്ദേശം ലഭിച്ചു. സഹോദരനാണ് അഷ്ഫാഖ് സന്ദേശമയച്ചത്. പടന്നയിലെ ഇജാസിന്റെ ശബ്ദ സന്ദേശം പുറത്തു വന്നതിന് പിന്നാലെ ഭാര്യ റിഫയില അയച്ച സന്ദേശവും പുറത്തു വന്നു.

പടന്നയിലെ ഡോ ഹിജാസ് ഇസ്ലാമിക് സ്റ്റേറ്റിലെത്തിയെന്ന് വെളിപ്പെടുത്തുന്ന ശബ്ദ സന്ദേശം പുറത്തു വിട്ടതിന് പിന്നാലെയാണ് പടന്നയിലെ തന്നെ അഷ്ഫാഖിന്റെ ഐഎസില്‍ ചേര്‍ന്നുവെന്ന ഞെട്ടിക്കുന്ന ശബ്ദ സന്ദേശം പുറത്തു വന്നിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഹിജറ ചെയ്തു കഴിഞ്ഞാല്‍ പിന്നെ അവിടേക്ക് തിരിച്ചു പോവാന്‍ അനുവാദമില്ല. ഇനി ഞങ്ങള്‍ നാട്ടിലേക്കില്ല. പടന്നയിലെ ഡോ ഹിജാസിന്റെ ഭാര്യ റിഫയില തന്റെ മാതാവിനയച്ച സന്ദേശത്തിലാണ് തങ്ങള്‍ വന മേഖലയോട് ചേര്‍ന്ന പ്രദേശത്താണെന്ന് പറയുന്നത്. തങ്ങള്‍ എവിടെയാണ് ഉളളതെന്ന് നാട്ടില്‍ അറിഞ്ഞാല്‍ പ്രശ്നമാണെന്ന് സന്ദേശത്തില്‍ പറയുന്നു.

കാസര്‍ഗോഡ് നിന്നും കാണാതായവര്‍ ഒരേ കേന്ദ്രത്തിലാണെന്ന വെളിപ്പെടുത്തലും ഇവരുടെ ഐഎസ് ബന്ധം സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തില്‍ ഇനി തുടര്‍ നടപടികള്‍ എടുക്കേണ്ടത് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളാണ്.

ഇസ്ലാമിക് സ്റ്റേറ്റ് കേന്ദ്രത്തിലാണ് തങ്ങളുള്ളത് എന്ന് തുറന്ന് പറഞ്ഞ്, കാസര്‍ഗോഡ് നിന്ന് കാണാതായവര്‍ അയച്ച ഓഡിയോ സന്ദേശം കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടര്‍ പുറത്തു വിട്ടിരുന്നു. പടന്നയില്‍ നിന്ന് കാണാതായവര്‍ എല്ലാം ഒരേ കേന്ദ്രത്തില്‍ ഉണ്ടെന്നും ഐഎസ് ബന്ധത്തിന്റെ പേരില്‍ ബന്ധുക്കള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാം എന്നും സന്ദേശത്തില്‍ പറയുന്നു. എന്നാല്‍ ഇസ്ലാമിക തത്വങ്ങള്‍ക്ക് അനുസരിച്ച് മാത്രം പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഐഎസ് എന്നും സന്ദേശത്തില്‍ പറയുന്നു. കാണാതായവരില്‍ ഒരാള്‍ ബന്ധുവിന് അയച്ച ഓഡിയോ സന്ദേശം, അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.

പൊലീസില്‍ വിവരമറിയിക്കരുതെന്നും ഇതിനുള്ള പ്രത്യാഘാതം ബന്ധുക്കള്‍ക്ക് നേരിടേണ്ടിവരുമെന്നും കാണാതായവരുടെ ശബ്ദസന്ദേശത്തില്‍ മുന്നറിയിപ്പ് നല്‍കുന്നു. വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ടെന്ന മുഖവുരയോടെയാണ് കാണാതായവരില്‍ ഒരാളുടെ ശബ്ദസന്ദേശം കുടുംബത്തിന് ലഭിച്ചത്. പടന്നയില്‍ നിന്നും കാണാതായ ഞങ്ങളെല്ലാം ഒരേ കേന്ദ്രത്തിലുണ്ട്. നാട്ടില്‍ നിന്നും പോരുമ്പോള്‍ ഒരുപാട് കള്ളം പറയേണ്ടി വന്നു. ഇതില്‍ ഏറെ വിഷമമുണ്ട്. കള്ളം പറയാതെ ഞങ്ങള്‍ക്ക് ഈ സ്ഥലത്ത് എത്തിച്ചേരാനാവില്ലെന്നും ശബ്ദസന്ദേശത്തില്‍ പറയുന്നു.ഞങ്ങള്‍ ഇസ്ലാമിക് സ്റ്റേറ്റില്‍ എത്തിയെന്ന് കൂടുതല്‍ പ്രചരണം നല്‍കുമ്പോള്‍ അത് നിങ്ങള്‍ക്ക് തന്നെയാണ് ബുദ്ധിമുട്ടുണ്ടാക്കുകയെന്ന മുന്നറിയിപ്പും സന്ദേശം നല്‍കുന്നു.

ഞങ്ങള്‍ക്കൊരു ലക്ഷ്യമുണ്ട്. അതിനായി എന്ത് വിലകൊടുക്കാനും തയ്യാറാണ്. ഞങ്ങള്‍ നിങ്ങളുമായി വീണ്ടും ബന്ധപ്പെടുമെന്ന് പറഞ്ഞാണ് സന്ദേശം അവസാനിക്കുന്നത്.

അതേസമയം, കാസര്‍ഗോഡ് നിന്നും കാണാതായ 17 പേര്‍ക്കെതിരെ യുഎപിഎ ചുമത്തണമെന്ന് പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഹോസ്ദുര്‍ഗ് കോടതിയിലാണ് പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കാണാതായ 17 പേരുടെ കേസുകള്‍ ഒറ്റക്കേസായി കണക്കിലെടുക്കും. ഇതിനിടെ പാലക്കാട് നിന്നും കാണാതായവര്‍ക്കെതിരെ പൊലീസ് കഴിഞ്ഞ ദിവസം യുഎപിഎ ചുമത്തിയിരുന്നു.

Top