ഇസ്ലാമിക് സ്റ്റേറ്റിനെ തകര്‍ക്കാന്‍ വിവരം കിട്ടി; ജിഹാദിന് സിറിയയില്‍ എത്തിയ 22,000 പേരുടെയും അവരുടെ ബന്ധുക്കളുടെയും വിവരങ്ങള്‍ അടങ്ങിയ മെമ്മറി സ്റ്റിക്ക് കണ്ടെത്തി

ഇസ്ലാമിക് സ്റ്റേറ്റിന്റെ പല രാജ്യങ്ങളില്‍ നിന്നുള്ള ജിഹാദികളുടെ ശക്തമായ പിന്തുണയാണ് ഐസിസിന്റെ തകര്‍ക്കാന്‍ ലോകരാജ്യങ്ങള്‍ പിന്തുണ നല്‍കുന്ന ജിഹാദികളുടെ പൂര്‍ണമായ വിവരങ്ങള്‍ ലഭിച്ചാല്‍ ഐസിസിനെ തുരത്തുക പിന്നീട് എളുപ്പമുള്ള കാര്യമായിത്തീരുമെന്നുറപ്പാണ്. ഈ വഴിയില്‍ ഇപ്പോള്‍ പാശ്ചാത്യ സെക്യൂരിറ്റി സര്‍വീസുകള്‍ ഒരു നിര്‍ണായകമായ നേട്ടമാണ് കൈവരിച്ചിരിക്കുന്നത്.

അതായത് 55 രാജ്യങ്ങളില്‍ നിന്നും ജിഹാദിന് സിറിയില്‍ എത്തിയ 22,000 പേരുടെയും അവരുടെ ബന്ധുക്കളുടെയും വിവരങ്ങള്‍ അടങ്ങിയ മെമ്മറി സ്റ്റിക്ക് കണ്ടെത്തിയെന്നാണ് പുതിയ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഇതിലൂടെ ജിഹാദികളെ തിരിച്ചറിഞ്ഞ് കഴിഞ്ഞാല്‍ പിന്നെ അവരെ വേട്ടയാടുന്നതിലൂടെ ഐസിസിനെ എളുപ്പത്തില്‍ തകര്‍ക്കാന്‍ സാധിക്കും. ചുരുക്കി പറഞ്ഞാല്‍ ഇസ്ലാമിക് സ്റ്റേറ്റിനെ ഇല്ലാതാക്കുന്നതിനുള്‌ല ഏറ്റവും വലിയ ആയുധം
ഇസ്ലാമിക് സ്‌റ്റേറ്റിന് വേണ്ടി പോരാടുന്ന ജിഹാദികളുടെ പേര്, മേല്‍വിലാസം, ടെലിഫോണ്‍ നമ്പറുകള്‍, കുടുംബക്കാരുടെ വിവരങ്ങള്‍, തുടങ്ങിയവയാണ് ഇതില്‍ ഉള്‍പ്പെട്ടുന്നത്. ഇക്കൂട്ടത്തില്‍ നൂറ് കണക്കിന് ബ്രിട്ടീഷ് ജിഹാദികളുടെ വിവരങ്ങളും അടങ്ങിയിട്ടുണ്ട്.തീവ്രവാദത്തിനെതിരായുള്ള പോരാട്ടത്തിനിടെ വര്‍ഷങ്ങള്‍ക്കിടെ കൈവരിച്ചിരിക്കുന്ന ഏറ്റവും വലിയ നേട്ടമാണ് ഈ മെമ്മറി സ്റ്റിക്കിന്റെ കണ്ടെത്തലെന്നാണ് മുന്‍ യുകെ ഇന്റലിജന്‍സ് ചീഫുമാര്‍ വ്യക്തമാക്കിയിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

isis doccumentഐസിസിനെ കുറിച്ച് വെളിപ്പെട്ടിരിക്കുന്ന ഏറ്റവും വലിയ രഹസ്യമാണിതെന്നാണ് റിപ്പോര്‍ട്ട്.സിറിയയിലെയും ഇറാഖിലെയും ഐസിസ് ക്യാമ്പുകളില്‍ നിന്ന് പരിശീലനം നേടി യൂറോപ്പിന്റെ മണ്ണിലേക്ക് തിരിച്ചെത്തി ഇവിടെ കടുത്ത ആക്രമണങ്ങള്‍ നടത്താന്‍ കോപ്പ് കൂട്ടുന്ന പാശ്ചാത്യ ജിഹാദികളെ വലയിലാക്കാന്‍ ഈ മെമ്മറി സ്റ്റിക്ക് നിര്‍ണായകമായി വര്‍ത്തിക്കുമെന്നാണ് വിദഗ്ദ്ധര്‍ വിശ്വസിക്കുന്നത്.ഐസിസിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട അസംതൃപ്തനായ ഒരു ജിഹാദി ഒരു ഐസിസ് നേതാവില്‍ നിന്നാണീ മെമ്മറി സ്റ്റിക്ക് മോഷ്ടിച്ചതെന്നാണ് റിപ്പോര്‍ട്ട്. പിന്നീട് ഇത് സ്‌കൈ ന്യൂസിന്റെ പക്കല്‍ എത്തിച്ചേരുകയായിരുന്നു. ഇതില്‍ അടങ്ങിയിരിക്കുന്ന വിവരങ്ങള്‍ വിശ്വസനീയമാണെന്ന് തെളിഞ്ഞിട്ടുണ്ട്.

യുകെ അടക്കമുള്ള 51 രാജ്യങ്ങളില്‍ നിന്നും ജിഹാദിന് പോയവരുടെ വിവരങ്ങളാണിതിലൂടെ വെളിപ്പെട്ടിരിക്കുന്നത്. ഐസിസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കന്നതിന് വേണ്ടിയാണിവര്‍ അതിര്‍ത്തി കടന്നത്. അസാധാരണമായ ഒരു ഇന്‍ഡക്ഷന്‍ ഫോമിലാണ് ഈ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഇതു പ്രകാരം ഐസിസില്‍ ചേരുന്ന ആള്‍ 23 ചോദ്യങ്ങള്‍ക്കാണ് ഈ ഫോമിലൂടെ ഉത്തരം നല്‍കേണ്ടത്. ജനനത്തിയതി, വൈവാഹിക നില, ഇതിനു മുമ്പത്തെ ജോലികള്‍, ആരാണ് തങ്ങളെ ഐസിസിലേക്ക് ശുപാര്‍ശ ചെയ്തത്, ഇതിന് മുമ്പ് ജിഹാദിനായി പോരാടിയിട്ടുണ്ടോ, ഉണ്ടെങ്കില്‍ ഏത് റോളാണ് നിര്‍വഹിച്ചത്, ഏതെങ്കിലും പ്രത്യേക കഴിവുകളുണ്ടോ തുടങ്ങിയ ചോദ്യങ്ങളാണ് ഈ ഫോമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.നെക്സ്റ്റ് ഓഫ് കിന്നിനെ ബന്ധപ്പെടാനുള്ള വിവരങ്ങളും ഇതില്‍ ചേരുന്നവര്‍ ഈ ഫോമില്‍ ലഭ്യമാക്കേണ്ടതുണ്ട്.isis -memory

ഇക്കൂട്ടത്തില്‍ ലണ്ടനില്‍ നിന്നും ഐസിസില്‍ ചേര്‍ന്ന 26കാരനായ അബ്ദെല്‍ ബാരിയുടെ വിവരങ്ങളുമുണ്ട്. 2013ലായിരുന്നു ഇയാള്‍ ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേര്‍ന്നിരുന്നത്. ലിബിയ, ഈജിപ്ത്, തുര്‍ക്കി എന്നിവിടങ്ങളില്‍ നടത്തിയ സന്ദര്‍ശനത്തിന് ശേഷമായിരുന്നു ഇയാള്‍ ജിഹാദിന് ഇറങ്ങിപ്പുറപ്പെട്ടത്. യുകെയില്‍ റാപ്പ് ആര്‍ട്ടിസ്റ്റായി അറിയപ്പെടുന്ന അബ്ദെല്‍ ഐസിസില്‍ പോരാളിയുടെ തസ്തികയിലാണ് നിയമിതനായിരുന്നത്. ഒരു സിറിയന്‍ സൈനികന്റെ വെട്ടിയെടുത്ത തല കൈയില്‍ പിടിച്ചുള്ള അബ്ദെലിന്റെ ചിത്രം കഴിഞ്ഞ ഓഗസ്റ്റില്‍ പുറത്ത് വന്നിരുന്നു. ബെര്‍മിങ്ഹാമിലെ കമ്പ്യൂട്ടര്‍ ഹാക്കറായ ജുനൈദ് ഹുസൈന്റെ വിവരങ്ങളും ഈ മെമ്മറി സ്റ്റിക്കിലുണ്ട്. ഐസിസിന്റെ മീഡിയ വിംഗിന്റെ തലവനാണ് അദ്ദേഹം.

തന്റെ ഭാര്യയായ ആനി ജോണ്‍സിനൊപ്പം യുകെയ്‌ക്കെതിരെ ഇയാള്‍ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്തിരുന്നുവെന്ന് തെളിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഓഗസ്റ്റില്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ഇയാള്‍ കൊല്ലപ്പെടുകയായിരുന്നു. ഇയാളുടെ ജിഹാദി വിധവ മിസിസ് ടെറര്‍ എന്നാണറിയപ്പെടുന്നത്. ബ്രിട്ടനില്‍ നിന്നും ഐസിസിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട ഏറ്റവും അപകടകാരിയായ ആള്‍ എന്ന പേരിലാണ് ഈ സ്ത്രീ സര്‍ക്കാര്‍ ലിസ്റ്റിലുള്ളത്. ഏതാണ്ട് 700ല്‍ പരം ബ്രിട്ടീഷ് മുസ്ലീങ്ങളാണ് സിറിയയിലേക്കും ഇറാഖിലേക്കും പോയി ഐസിസില്‍ചേര്‍ന്നിരിക്കുന്നത്. ഇവരില്‍ പകുതിയും യുകെയിലേക്ക് തിരിച്ച് വന്നിട്ടുണ്ടെന്നും ഇവര്‍ ഇവിടെ കടുത്ത ആക്രമണത്തിന് കോപ്പ് കൂട്ടുയാണെന്നും പല വട്ടം മുന്നറിയിപ്പുകള്‍ ഉയര്‍ന്നിട്ടുണ്ട്. യുകെ, നോര്‍ത്തേണ്‍ യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക, യുഎസ്, കാനഡ തുടങ്ങിയ ഇടങ്ങളിലെ ഇതുവരെ അറിയപ്പെടാത്ത നിരവധി ജിഹാദികളുടെ വിവരങ്ങള്‍ ഈ മെമ്മറി സ്റ്റിക്കിലൂടെ വെളിപ്പെട്ടുവെന്നാണ് ഏറ്റവും നിര്‍ണായകമായ കാര്യം.

Top