തീവ്രവാദികളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 5ലക്ഷം; തീവ്രവാദം വിട്ടുവരുന്നവര്‍ക്ക് 8 ലക്ഷവും ബംഗ്ലാദേശ് നല്‍കും

terrorist

ധാക്ക: തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് തിരിച്ചെത്തുന്നവരെ നല്ല മനസ്സോടെ സ്വീകരിക്കാന്‍ ബംഗ്ലാദേശ് തയ്യാറായി. ഇവര്‍ക്ക് എട്ട് ലക്ഷം രൂപയും ബംഗ്ലാദേശ് അധികൃതര്‍ നല്‍കും. ബംഗ്ലാദേശിന്റെ ഒദ്യോഗിക കറന്‍സി 10 ലക്ഷം ടാക്കയാണ് (8.6ലക്ഷം രൂപ)പ്രഖ്യാപിച്ചിരിക്കുന്നത്.

ബംഗ്ലാദേശ് ദ്രുതകര്‍മ്മ ബറ്റാലിയന്‍ ഡയറക്ടര്‍ ജനറല്‍ ബേനസീര്‍ അഹമ്മദാണ് പാരിതോഷികം പ്രഖ്യാപിച്ചത്. തീവ്രവാദികളെ കുറിച്ചു അവരുടെ സങ്കേതങ്ങളെക്കുറിച്ചും വിവരം നല്‍കുന്നവര്‍ക്കും അഞ്ച് ലക്ഷം വരെ പാരിതോഷികം ലഭിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ധാക്കയില്‍ അടുത്തിടെ നടന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രഖ്യാപനം. ആക്രമണത്തിനു ശേഷം ഡോനട്ടിലും ബോഗ്രയിലും തീവ്രവാദ സംഘങ്ങള്‍ക്കു വേണ്ടിയുള്ള തിരച്ചിലുകള്‍ തീവ്രവാദ വിരുദ്ധ സ്‌ക്വാഡുകള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. തീവ്രവാദ പരിശീലന കേന്ദ്രങ്ങള്‍ എന്നു സംശയം തോന്നിയ പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയില്‍ നിരവധി ആയുധങ്ങളും ജിഹാദി പ്രവര്‍ത്തനങ്ങളുമായി ബന്ധമുളള പ്രസിദ്ധീകരണങ്ങളും കണ്ടെടുത്തിട്ടുണ്ട്.

തീവ്രവാദത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യുടേയും അമേരിക്കയുടേയും സ,ഹകരണ തേടിയതായി ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന വ്യക്തമാക്കിയിട്ടുണ്ട്.

Top