രോഹിങ്ക്യന്‍ മുസ്ലിങ്ങള്‍ക്ക് ഭീകരാക്രമണത്തിന് പാക് ചാരസംഘടനയായ ഐഎസ്‌ഐ പരിശീലനം.ലക്ഷ്യം ഇന്ത്യയുടെ തകർച്ച!ഇന്ത്യയിലേക്ക് കടത്തി ആക്രമണം നടത്താന്‍ നീക്കം.ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ .

ന്യൂദല്‍ഹി : ഇന്ത്യയുടെ തകർച്ച ലക്ഷ്യമിട്ട് പാക് ചാരസംഘടനയായ ഐഎസ്‌ഐ നീക്കം .രോഹിങ്ക്യന്‍ മുസ്ലിങ്ങളെ ഉപയോഗിച്ച് ഇന്ത്യയിൽ ഭീകരാക്രമണം ലക്ഷ്യമിടുകയാണ് .രോഹിങ്ക്യന്‍ മുസ്ലിങ്ങളെ മുന്‍ നിര്‍ത്തി ഇന്ത്യയില്‍ ഭീകര പ്രവര്‍ത്തനം അഴിച്ചുവിടാനുള്ള നീക്കവുമായി പാക്കിസ്ഥാന്‍ ചാരസംഘടനായ ഐഎസ്‌ഐ. മ്യാന്മറിലെ മുസ്ലിങ്ങള്‍ക്ക്് ഭീകര പ്രവര്‍ത്തനങ്ങള്‍ക്കുള്ള പരിശീലനം നല്‍കി ഇന്ത്യയിലേക്ക് പ്രവേശിപ്പിക്കുന്നതിനായാണ് പാക്കിസ്ഥാന്‍ ഇത്തരത്തില്‍ കരുക്കള്‍ നീക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ദേശീയ മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.

മ്യന്മാര്‍- ബംഗ്ലാദേശ് അതിര്‍ത്തിയിലെ ക്യാമ്പില്‍ രോഹിങ്ക്യന്‍ മുസ്ലിങ്ങളെ എത്തിച്ച് ഐഎസ്‌ഐ അവിടെ പരിശീലനം നല്‍കുകയാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ജമാ അത്തെ മുജാഹിദ്ദീന്‍ ബംഗ്ലാദേശിന്റെ സഹായത്തോടൊണ് പാക്കിസ്ഥാന് ഇവര്‍ക്ക് പരിശീലനം നല്‍കുന്നത്.രോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ ഇന്ത്യയില്‍ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇടതുപക്ഷ സംഘടനകള്‍ പ്രതിഷേധ സമരം നടത്തുന്നുണ്ട്. ഇവരുടെ സഹായത്തോടെ ഭീകരരെ ഇന്ത്യയിലേക്ക് കടത്തി ആക്രമണം നടത്താനാണ് പദ്ധതി. ബംഗ്ലാദേശിലെ ഏറ്റവും വലിയ ഭീകര സംഘടനയാണ് ജമാ അത്തെ മുജാഹിദ്ദീന്‍ ബംഗ്ലാദേശ്.

Top