50പേരുടെ മരണത്തിനിടയാക്കിയ നിശാക്ലബ് വെടിവെപ്പ്; ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ഏറ്റെടുത്തു; അക്രമിയുടെ ഫോട്ടോ പുറത്തുവിട്ടു

orlando

ഫ്‌ളോറിഡ: 50പേരുടെ മരണത്തിനിടയാക്കിയ നിശാക്ലബ് വെടിവെപ്പ് ഐഎസ് ഏറ്റെടുത്തു. ഭീകരവാദ ബന്ധത്തിന്റെ പേരില്‍ എഫ്ബിഐ നേരത്തെ ചോദ്യം ചെയ്ത യുവാവ് തന്നെയാണ് ഈ അക്രമം നടത്തിയിരിക്കുന്നത്. ഒമര്‍ മതീന്‍ എന്ന യുവാവിന് ഐഎസുമായി നേരിട്ട് ബന്ധമില്ലെന്നാണ് അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍.

അതേസമയം, സംഭവത്തെ ഭീകരാക്രമണമായി പ്രഖ്യാപിച്ച പ്രസിഡന്റ് ബറാക് ഒബാമ കേസ് എഫ്ബിഐ അന്വേഷിക്കുമെന്നും അറിയിച്ചു. വെറുപ്പ് കൊണ്ട് നിറഞ്ഞാണ് അയാള്‍ ഈ ക്രൂരകൃത്യം ചെയ്തതെന്നും അക്രമങ്ങളെ ഒറ്റക്കെട്ടായി നേരിടുമെന്നും ഒബാമ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതിനിടെ ഒമറിന്റെ ചിത്രങ്ങള്‍ ഐഎസുമായി ബന്ധമുള്ള ട്വിറ്റര്‍ അക്കൗണ്ട് പുറത്തുവിട്ടു. നിശാ ക്ലബ്ബില്‍ ആക്രമണം നടത്തി നിരവധി പേരെ കൊലപ്പെടുത്തുകയും നിരവധി പേര്‍ക്കു പരുക്കേല്‍പ്പിക്കുകയും ചെയ്ത ആള്‍ എന്നാണ് ട്വിറ്ററില്‍ ചിത്രത്തിന് നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്.

ഒര്‍ലാന്‍ഡോയിലെ സ്വവര്‍ഗാനുരാഗികള്‍ക്കായുള്ള നിശാ ക്ലബ്ബിലുണ്ടായ വെടിവെപ്പില്‍ 50 പേര്‍ കൊല്ലപ്പെടുകയും 53 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. എആര്‍ 15 വിഭാഗത്തിലുള്ള കൈത്തോക്ക് ഉപയോഗിച്ചാണ് അക്രമി വെടിവെയ്പ് നടത്തിയത് എന്ന് ഓര്‍ലന്‍ഡ് പൊലീസ് സ്ഥിരീകരിച്ചു. ഓര്‍ലാന്‍ഡോയിലെ പ്രമുഖ ഗേ ക്ലബ്ബുകളില്‍ ഒന്നായ പള്‍സിലാണ് ആക്രമണം നടന്നത്.</ു>

Top