അഞ്ച് വയസുകാരിയെ അച്ഛന്‍ പീഡിപ്പിച്ചു; കുറ്റകൃത്യം മറയ്ക്കാനായി മുത്തശ്ശി കുട്ടിയെ കൊലപ്പെടുത്തി

മഹാരാഷ്ട്രയില്‍ അച്ഛന്‍ പീഡിപ്പിച്ച അഞ്ചു വയസുകാരിയെ മുത്തശ്ശി കൊലപ്പെടുത്തി. നാസിക്കിലെ ജൗലക് വാനി ഗ്രാമത്തില്‍ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. സംഭവം നടക്കുന്ന സമയത്ത് കുട്ടിയുടെ അമ്മ വീട്ടില്‍ ഉണ്ടായിരുന്നില്ല. അച്ഛന്റെ പീഡനം മറയ്ക്കാനായിട്ടാണ് കൊലപാതകം എന്ന് സൂചന.

നാസിക് സ്വദേശിയായ സച്ചിന്‍ ഷിന്‍ഡെ മകളെ പീഡിപ്പിക്കുന്നതിന് സാക്ഷിയായ അയാളുടെ അമ്മ അനസൂയ മകനെ രക്ഷിക്കുന്നതിനായി പേരക്കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഡിഎസ്പി ദേവദാസ് പാട്ടീല്‍ പറഞ്ഞു. കുട്ടിയുടെ മൃതദേഹം അടുത്തുള്ള സ്‌കൂളിന് സമീപം മറവ് ചെയ്യുകയും ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തുടര്‍ന്ന് കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് ഇവര്‍ തന്നെ പോലീസില്‍ പരാതി നല്‍കി. പോലീസ് നടത്തിയ അന്വേഷണത്തില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ചോദ്യം ചെയ്യലില്‍ ഇരുവരും കുറ്റം സമ്മതിക്കുകയായിരുന്നു.
ഷിന്‍ഡെയ്‌ക്കെതിരെ ബലാത്സംഗത്തിനും പോക്‌സോ നിയമ പ്രകാരവും കേസെടുത്തിട്ടുണ്ട്. ഇയാളുടെ അമ്മക്കെതിരെ കൊലപാതക കുറ്റവും ചുമത്തിയിട്ടുണ്ട്.

Top