ഇസ്‌ലാമിക് സ്റ്റേറ്റ് തലവന്‍ അബു നബില്‍ കൊല്ലപ്പെട്ടു

ലിബിയയിലെ ഇസ്‌ലാമിക് സ്റ്റേറ്റ് തലവന്‍ അബു നബില്‍ യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച നടന്ന ഡ്രോണ്‍ ആക്രമണത്തിലാണ് വിസാം നജിം അബ്ദ് സൈദ് അല്‍-സുബൈദി എന്ന അബു നബീല്‍ കൊല്ലപ്പെട്ടതെന്ന് പെന്റഗണ്‍ അറിയിച്ചു. ഇറാക്ക് സ്വദേശിയാണ് കൊല്ലപ്പെട്ട അബു നബില്‍. നേരത്ത താലിബാന്‍ അംഗമായിരുന്ന ഇയാള്‍ പിന്നീട് ഐഎസിലേക്കു കൂടുമാറുകയായിരുന്നു. ഐഎസിന്റെ തലയറക്കല്‍ വീഡിയോകളില്‍ പ്രത്യക്ഷപ്പെടുന്ന ജിഹാദി ജോണ്‍ കൊല്ലപ്പെട്ടതായി കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

Top