18 കാരിയെ അമ്മ തലക്കടിച്ച് കൊലപ്പെടുത്തി; ദുരഭിമാനക്കൊല എന്ന് പോലീസ്

ബംഗ്ലുരു: കര്‍ണാടകയില്‍ വീണ്ടും ദുരഭിമാനക്കൊല 18 വയസുകാരിയായ മകളെ കൊലപ്പെടുത്തിയ കേസില്‍ അമ്മയെ അറസ്റ്റ് ചെയ്തു.പ്രണയബന്ധത്തിന്റെ പേരിലാണ് അമ്മ മകളെ തലക്കടിച്ച് കൊന്നത്. കര്‍ണാടക സ്വദേശി വെങ്കട്ടമ്മയെയാണ് മകളെ കൊലപ്പെടുത്തിയ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

അയല്‍വാസിയായ യുവാവുമായി പ്രണയത്തിലായിരുന്നു മകള്‍. പഠനത്തില്‍ ശ്രദ്ധിക്കാതെ പ്രണയിച്ചു നടന്നതിനാല്‍ പെണ്‍കുട്ടി പരീക്ഷയില്‍ തോറ്റിരുന്നു.ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അവര്‍ ഏറ്റുപറഞ്ഞതായി പൊലീസ് അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഉത്തരേന്ത്യയില്‍ നിന്നായിരുന്നു മുന്‍പ് ഇത്തരം വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിലും ഇത്തരത്തില്‍ ദുരഭിമാന കൊല അരങ്ങേറിയിരുന്നു.

Top