പിഞ്ചു കുഞ്ഞുങ്ങളുള്‍പ്പെടെ എട്ടു കുട്ടികളെ വീട്ടില്‍ കെട്ടിയിട്ട് അമ്മ കറങ്ങാന്‍ പോയി

146200311327

ടെക്‌സാസ്: കുട്ടികളോടുള്ള മാതാപിതാക്കളുടെ ക്രൂരത തുടരുന്നു. സ്വന്തം സുഖത്തിനായി മക്കളെ കൊല്ലാന്‍ പോലും മടിക്കാത്ത മാതാപിതാക്കള്‍ നമുക്ക് ചുറ്റും ഉണ്ടല്ലോ? യുഎസിലെ ടെക്‌സാസില്‍ ഒരു യുവതി കുട്ടികളോട് കാണിച്ചത് അതി ഭീകരം തന്നെ. പിഞ്ചു കുഞ്ഞുങ്ങളുള്‍പ്പെടെ എട്ടു കുട്ടികളെയും വീട്ടില്‍ കെട്ടിയിട്ട് വാതില്‍ പൂട്ടി അമ്മ കറങ്ങാന്‍ പോകുകയായിരുന്നു.

പോലീസെത്തിയാണ് കുട്ടികളെ മോചിപ്പിച്ചത്. അമ്മയ്‌ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പോറുച്ച ഫിലിപ്‌സ് എന്ന 34കാരിയാണ് ഈ ക്രൂരത കാട്ടിയത്. ആറു സ്വന്തം കുട്ടികളെയും ബന്ധുക്കളുടെ മക്കളായ രണ്ട് കുട്ടികളെയുമാണ് വീടിനുള്ളില്‍ കെട്ടിയിട്ടത്. രണ്ടു വയസുള്ള ആണ്‍കുട്ടിയെ വീടിനു പിന്‍വശത്തും മൂന്നു വയസുള്ള പെണ്‍കുട്ടിയെ വാതിലിനോട് ചേര്‍ത്ത് പട്ടി തുകല്‍ ഉപയോഗിച്ചും കെട്ടിയിട്ടിരിക്കുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കുട്ടികളുടെ കരച്ചില്‍ കേട്ടാണ് അയല്‍വീട്ടിലുള്ളവര്‍ വിവരം അറിയുന്നത്. ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഇവരുടെ ഭര്‍ത്താവും ഏറെ വൈകിയാണ് വീട്ടിലെത്തിയത്. അവശയായ രണ്ടു കുഞ്ഞുങ്ങളെയും പോലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരു കുട്ടിയുടെ കൈ ഒടിഞ്ഞതാണ്.

മറ്റ് ആറു കുട്ടികളെയും സര്‍ക്കാരിന്റെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. കുഞ്ഞുങ്ങളോടുള്ള ഈ ക്രൂരത പൊറുക്കാനാവില്ലെന്നും അമ്മയുടെ ഈ ക്രൂരതയ്‌ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.

Top