തലയും കൈകാലുകളും അറുത്ത് മാറ്റിയനിലയില്‍ സ്ത്രീയുടെ മൃതദേഹം; മൂന്ന് പ്രത്യേക സംഘങ്ങളെ നിയമിച്ച് അന്വേഷണം

കോയമ്പത്തൂര്‍: തലയും കൈകാലുകളും അറുത്തുമാറ്റിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം. കോയമ്പത്തൂരിലെ സെല്‍വാംപതി കുളത്തിലാണ് ക്രൂരമായി കൊലചെയ്യപ്പെട്ടരീതിയില്‍ മൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെട്ട സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല. ജൂലൈ 25നാണ് മൃതദേഹം കണ്ടെത്തിയത്. സ്ത്രീയെ തിരിച്ചറിയുന്നതിന് സിറ്റി പോലീസ് മൂന്ന് പ്രത്യേക സംഘങ്ങളെ നിയമിച്ചു.

ആളെ കാണാതായതായി രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകളെല്ലാം പോലീസ് പരിശോധിച്ചുവെങ്കിലും കൊല്ലപ്പെട്ട സ്ത്രീയെ സംബന്ധിച്ച സൂചനകളൊന്നും ലഭിച്ചില്ല. 25 വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഈ പ്രായത്തിലുള്ള കാണാതായതായി പരാതിയുണ്ടെങ്കില്‍ അക്കാര്യം ശ്രദ്ധയില്‍പ്പെടുത്തണമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മൃതദേഹത്തില്‍ തലയില്ലായിരുന്നു. കയ്യും കാലും ഇലക്ട്രിക്കല്‍ യന്ത്രമുപയോഗിച്ച് അറുത്ത് മാറ്റിയ നിലയിലാണ്. മുറിച്ചുമാറ്റിയ അവയവങ്ങള്‍ ചാക്കില്‍ കെട്ടിയാണ് ഉപേക്ഷിച്ചിരിക്കുന്നത്. മൂന്നിലേറെ പേര്‍ ചേര്‍ന്ന് സ്ത്രീയെ കൊലപ്പെടുയത്തിയതാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹത്തിന് ഒരാഴ്ചയെങ്കിലും പഴക്കമുണ്ട്.

നഗരത്തിന് പുറത്ത് എവിടെയെങ്കിലും വച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കൊണ്ടുവന്ന് ഉപേക്ഷിച്ചതായിരിക്കാമെന്നാണ് പോലീസ് നിഗമനം. കൈകാലുകളും തലയുമറ്റ നിലയില്‍ മൃതദേഹം ഒഴുകി നടക്കുകയായിരുന്നു. പ്രദേശവാസികളാണ് വിവരം പോലീസില്‍ അറിയിച്ചത്. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച് പോസ്റ്റ്മോര്‍ട്ടം നടത്തി. സ്ത്രീയെ കണ്ടെത്തിയാല്‍ കേസ് തെളിയിക്കാന്‍ എളുപ്പമാണെന്ന നിഗമനത്തിലാണ് പോലീസ്.

Top