സൈനികനെ കൊലപ്പെടുത്തിയവര്‍ക്കെതിരെ തിരിച്ചടിക്കാന്‍ ഒരുങ്ങി സൈന്യം; തട്ടിക്കൊണ്ട് പോകലിന് പിന്നില്‍ ആറ് തീവ്രവാദികള്‍

ന്യൂഡല്‍ഹി: ലഫ്റ്റനന്റ് ജനറല്‍ ഫയാസിനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയവര്‍ക്കെതിരെ തിരിച്ചടിക്കാന്‍ സൈന്യം. കഴിഞ്ഞ ദിവസം കാശ്മീരില്‍ നിന്നും ജവാനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ തിരിച്ചറിഞ്ഞതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തിന് പിന്നില്‍ ലഷ്‌ക്കറെ ത്വയിബയുടെയും ഹിസ്ബുള്‍ മുജാഹിദ്ദീന്റെയും ആറ് തീവ്രവാദികളാണെന്ന് സൈന്യം സ്ഥിരീകരിച്ചു. ഇവരെ ഏത് വിധേയനെയും പിടികൂടാനായി കാശ്മീരിലെ ഷോപ്പിയാനില്‍ സൈന്യം സര്‍വസന്നാഹങ്ങളുമായി വ്യാപക തിരച്ചില്‍ തുടങ്ങി.

22 വയസുകാരന്‍ ലഫ്റ്റനന്റ് ജനറല്‍ ഉമര്‍ ഫയാസിനെ കഴിഞ്ഞ ദിവസമാണ് കാശ്മീരിലെ ഷോപ്പിയാനില്‍ നിന്നും ശരീരത്ത് വെടിയുണ്ടകള്‍ തുളഞ്ഞു കയറി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഒരു ബന്ധുവിന്റെ കല്യാണത്തിന് നാട്ടിലെത്തിയപ്പോഴാണ് സംഭവം ഉണ്ടായത്. ചൊവ്വാഴ്ച രാത്രിമുതല്‍ അദ്ദേഹത്തെ കാണാതായിരുന്നു. എന്നാല്‍ കുടുംബാംഗങ്ങള്‍ ഈ വിവരം അധികൃതരെ അറിയിച്ചിരുന്നില്ല. ഭീകരര്‍ അദ്ദേഹത്തെ മോചിപ്പിക്കുമെന്ന പ്രതീക്ഷയിലായിരുന്നു അവര്‍. എന്നാല്‍ ബുധനാഴ്ച പുലര്‍ച്ചെയോടെ ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം, ഫയാസിനെ കൊലപ്പെടുത്തും മുമ്പ് തീവ്രവാദികള്‍ ക്രൂരപീഡനത്തിന് ഇരയാക്കിയതായി റിപ്പോര്‍ട്ടുണ്ട്. മാരകമായി മര്‍ദിച്ചതിന്റെ ഫലമായി ശരീരത്തില്‍ നിരവധി പരിക്കുകളുണ്ടായിരുന്നു. താടിയിലും വയറിന്റെ ഭാഗത്തും വെടിയേറ്റ പാടുകളും കണ്ടെത്തി. ദേഹമാസകലം വെടിയുണ്ടകള്‍ ഏറ്റതും ശരീരത്തിലുണ്ടായിരുന്ന പാടുകളും മര്‍ദ്ദനനത്തിന് തെളിവാണെന്നാണ് വിലയിരുത്തല്‍.

ഫയാസിനെ കൊന്നവരെ വെറുതെ വിടില്ലെന്നും അവര്‍ക്ക് ശക്തമാ തിരിച്ചടി നല്‍കുമെന്നും കഴിഞ്ഞ ദിവസം സൈനിക നേതൃത്വം വ്യക്തമാക്കിയിരുന്നു.

Top