മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്നു; കുറ്റസമ്മതം നടത്തി അമ്മ

ഗാസിയാബാദ്: മൂന്ന് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ അമ്മ ശ്വാസം മുട്ടിച്ച് കൊന്നു. ഉത്തര്‍പ്രദേശിലെ ഗസിയാബാദിലാണ് പിഞ്ചുകുഞ്ഞ് അമ്മയുടെ ക്രൂരതയ്ക്ക് ഇരയായത്. ശിശുവിനെ ശ്വാസം മുട്ടിച്ച് കൊന്ന് വാഷിംഗ്മെഷീനില്‍ ഒളിപ്പിച്ച അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. ആണ്‍ കുഞ്ഞിനായാണ് താന്‍ ആഗ്രഹിച്ചതെന്നും ജനിച്ചത് പെണ്‍കുഞ്ഞ് ആയതിനാലാണ് കൊലപ്പെടുത്തിയതെന്നും യുവതി പോലീസിനോട് കുറ്റസമ്മതം നടത്തി.

ഗാസിയാബാദ് പാട്ല സ്വദേശിയായ ആരതിയെയാണ് കുഞ്ഞിനെ കൊന്ന് വാഷിംഗ്മെഷീനില്‍ ഒളിപ്പിച്ചതിന് പോലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് മാസം മുമ്പാണ് ആരതിക്ക് പെണ്‍കുഞ്ഞ് ജനിച്ചത്. ആണ്‍ കുഞ്ഞിനായി ആഗ്രഹിച്ചിരുന്ന ആരതി ഈ കുട്ടിയുടെ ജനനത്തോടെ കടുത്ത ദേഷ്യവും മാനസിക അസ്വാസ്ഥ്യവും പ്രകടിപ്പിച്ചിരുന്നതായി പോലീസ് മേധാവി ആകാശ് തോമര്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ ഞായറാഴ്ചയാണ് ആരതി കുഞ്ഞിനെ തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. തുടര്‍ന്ന് കുട്ടിയുടെ മൃതദേഹം വാഷിംഗ്മെഷീനില്‍ ഒളിപ്പിക്കുകയായിരുന്നു.

കുട്ടിയെ കാണ്മാനില്ലെന്നും ആരോ തട്ടിക്കൊണ്ട് പോയിയെന്നുമായിരുന്നു ആരതി ആദ്യം പോലീസിനോട് പറഞ്ഞത്. തുടര്‍ന്ന് പോലീസ് ചോദ്യം ചെയ്തപ്പോഴാണ് കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന് ആരതി സമ്മതിച്ചത്.

എന്നാല്‍, പെണ്‍കുഞ്ഞായതിന്റെ പേരില്‍ ആരതിയെ ഒരിക്കല്‍ പോലും കുറ്റപ്പെടുത്തിയിട്ടില്ലെന്നും ആരതിയുടെ ബന്ധുക്കള്‍ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.

Top