മാവോയിസ്റ്റ് ആക്രമണത്തില്‍ ബിജെപി എംഎല്‍എ കൊല്ലപ്പെട്ടു..!! ബുള്ളറ്റ് പ്രൂഫ് എസ്‌യുവി രണ്ടായി പിളര്‍ന്നു

ദണ്ഡേവാഡ: മാവോയിസ്റ്റ് ആക്രമണത്തില്‍ ബിജെപി എംഎല്‍എ കൊല്ലപ്പെട്ടു. ഛത്തീസ്ഗഢിലെ ദണ്ഡേവാഡയില്‍ ബി.ജെ.പി എം.എല്‍.എ ഭീമ മണ്ഡവി സഞ്ചരിച്ച വാഹന വ്യൂഹത്തിന് നേരെയാണ് മാവോയിസ്റ്റ് ആക്രമണം നടന്നത്. ആക്രമണത്തില്‍ എം.എല്‍.എയും അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു.

എം.എല്‍.എയുടെ വാഹനം കടന്നു പോകുമ്പോള്‍ മാവോയിസ്റ്റുകള്‍ റോഡില്‍ സ്ഥാപിച്ച സ്ഫോടക വസ്തു പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് സൂചന. രണ്ടാമത്തെ കാറിലാണ് എം.എല്‍.എ ഉണ്ടായിരുന്നത്. ആദ്യ വാഹനത്തെ ലക്ഷ്യം വെച്ചാണ് സ്ഫോടനം ഉണ്ടായതെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. എം.എല്‍.എയുടെ വാഹനത്തിന് നേരെ വെടിവെയ്പുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതി ഭീകരമായ സ്ഫോടനത്തില്‍ എംഎല്‍എ സഞ്ചരിച്ചിരുന്ന ബുള്ളറ്റ് പ്രൂഫ് എസ്‍യുവി വാഹനം വായുവിലേക്ക് ഉയര്‍ന്നു പൊങ്ങി രണ്ടായി പിളര്‍ന്നു. വാഹനത്തിന്‍റെ അവശിഷ്ടങ്ങളും ആക്രമണം നടന്ന പ്രദേശത്തെ ചിത്രങ്ങളും ദൃശ്യങ്ങളും ആക്രമണത്തിന്‍റെ തീവ്രത വ്യക്തമാക്കുന്നതാണ്.

സംഘര്‍ഷമേഖലയായതിനാല്‍ യാത്രയ്ക്ക് മെയിന്‍ റോഡുകളെ ആശ്രയിക്കണമെന്ന് രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍ക്ക് നിര്‍ദ്ദേശമുണ്ടായിരുന്നുവെന്നും എന്നാല്‍ എം.എല്‍.എയുടെ വാഹനവ്യൂഹം എളുപ്പമാര്‍ഗം വഴി പോകുകയായിരുന്നുവെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. കൗകോണ്ഡ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ശ്യാംഗിരി എന്ന സ്ഥലത്താണ് സ്ഫോടനം ഉണ്ടായിരിക്കുന്നത്.

Top