ബിജെപിക്ക് മാത്രം 301 സീറ്റുകള്‍; പ്രതിപക്ഷമില്ലാത്ത ഭരണം വരും

ന്യൂഡല്‍ഹി: മോദി തരംഗം ആഞ്ഞടിച്ച ഹിന്ദി ഹൃദയ ഭൂവിലെ നേട്ടത്തില്‍ മോദി വീണ്ടും പ്രധാനമന്ത്രിയായി അധികാരത്തിലേറും. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആയിരിക്കും മന്ത്രിസഭയിലെ രണ്ടാമന്‍.

ബിജെപിക്ക് ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷമാണ് ലഭിച്ചിരിക്കുന്നത്. ബിജെപി മാത്രം 301 സീറ്റുകളില്‍ ലീഡ നിലനിര്‍ത്തിയിരിക്കുകയാണ്. എന്‍ഡിഎ 348 സീറ്റുകളില്‍ മുന്നില്‍ നില്‍ക്കുന്നു. കഴിഞ്ഞ തവണത്തെക്കാള്‍ മികച്ച പ്രകടനമാണ് രാജ്യത്ത് ബിജെപി നടത്തിയത്. പ്രതിപക്ഷമില്ലാത്ത അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്.

യു.പി.എ 86 സീറ്റുകളിലും മറ്റു പാര്‍ട്ടികള്‍ 108 സീറ്റുകളിലും മുന്നിട്ടു നില്‍ക്കുന്നുണ്ട്. ഹിന്ദി ഹൃദയഭൂമിയിലും ഗുജറാത്തിലും വന്‍മുന്നേറ്റമാണ് ബി.ജെ.പി കാഴ്ചവെച്ചത്. പശ്ചിമബംഗാളിലും ഒഡീഷയിലും മികച്ച നേട്ടമുണ്ടാക്കാനും സാധിച്ചു. യു.പിയില്‍ മഹാസഖ്യം പരാജയപ്പെട്ടതും ബി.ജെ.പിക്ക് നേട്ടമായി.

Top