ബിജെപി നേതാവിന്റെ കാൽ തൊട്ടു വണങ്ങി കോൺഗ്രസ് എംഎൽഎ; വീഡിയോ

മധ്യപ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുതിര്‍ന്ന ബിജെപി നേതാവിന്റെ കാല്‍ തൊട്ടു വണങ്ങി കോണ്‍ഗ്രസ് എംഎല്‍എ. ഇന്‍ഡോര്‍ 1 മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കോണ്‍ഗ്രസ് എംഎല്‍എ സഞ്ജയ് ശുക്ലയാണ് മുതിര്‍ന്ന ബിജെപി നേതാവ് കൈലാഷ് വിജയവര്‍ഗിയയുടെ കാല്‍ തൊട്ടു വണങ്ങിയത്.

ഇന്‍ഡോറിലെ ഗോമ്മത്ഗിരി ക്രോസിംഗില്‍ നടന്ന ഒരു പൊതു ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു ഇരു നേതാക്കളും. പരിപാടിക്കിടെ സഞ്ജയ് ശുക്ല ബിജെപി നേതാവ് കൈലാഷ് വിജയ് വാര്‍ഗിയയുടെ കാല്‍ തൊട്ട് വന്ദിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കാല്‍ തൊട്ടു വാങ്ങിയ ശുക്ലയെ വര്‍ഗിയ ആലിംഗനം ചെയ്യുന്നത് വീഡിയോയില്‍ കാണാം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

Top