മീ ടൂ: ലക്ഷ്യം ആള്‍ക്കാരെ താറടിച്ച് കാണിക്കുകയെന്ന് ബിജെപി എംപി

ഡല്‍ഹി: സിനിമാ രംഗത്ത് നിന്ന് തുടങ്ങിയ മി ടൂ ക്യാംപെയ്ന്‍ മറ്റ് മേഖലകളിലെ കൂടി ലൈംഗിക പീഡന കഥകളെ പുറത്തു കൊണ്ടു വരികയാണ്. കേന്ദ്ര സഹ മന്ത്രിയായ എം ജെ അക്ബറിനെതിരെ നരെ ആരോപണങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. ഈ സാഹചര്യത്തില്‍ ബോളിവുഡ് സംവിധായകനും സാമൂഹ്യ പ്രവര്‍ത്തകനുമായ നാനാ പടേക്കര്‍ ലൈംഗീകമായി ആക്രമിച്ചുവെന്ന നടി തനുശ്രീ ദത്തയുടെ വെളിപ്പെടുത്തലിനെതിരെ ബിജെപി എംപി ഉദിത് രാജ് രംഗത്തെത്ത്ി. ഇന്ത്യയിലെ ‘മീ ടൂ’ ശരിയായ ദിശയിലേക്കല്ല പോകുന്നതെന്നും തെറ്റായ കീഴ് വഴക്കമാണ് ഇതുണ്ടാക്കുന്നതെന്നും ബിജെപി എംപി ആരോപിച്ചു.

പത്ത് വര്‍ഷം കഴിഞ്ഞാണോ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത്? പൊതുസമൂഹത്തില്‍ ഒരാളെ താറടിച്ച് കാണിക്കുകയാണ് ഇത്തരം ആരോപണങ്ങളുടെ ലക്ഷ്യമെന്നും ബിജെപി എംപി ട്വിറ്ററില്‍ കുറിച്ചു. ഇത്രയേറെ വര്‍ഷങ്ങള്‍ക്ക് ശേഷം എങ്ങനെയാണ് സത്യാവസ്ഥ കണ്ട് പിടിക്കാനാവുക എന്നും ഹിന്ദിയിലുള്ള ട്വീറ്റില്‍ പറയുന്നു. വടക്ക് പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ നിന്നുള്ള എംപിയാണ് ഉദിത് രാജ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഹോണ്‍ ഓക്കെ പ്ലീസ് എന്ന ബോളിവുഡ് സിനിമയുടെ ചിത്രീകരണത്തിനിടയില്‍ സംവിധായകനായ നാനാ പടേക്കര്‍ വളരെ മോശമായി പെരുമാറിയെന്ന് കഴിഞ്ഞ മാസം നല്‍കിയ അഭിമുഖത്തിലാണ് അവര്‍ വെളിപ്പെടുത്തിയത്.

Top