തലസ്ഥാനത്ത് ബിജെപി പരാജയ ഭീതിയിൽ…? ക്രോസ് വോട്ടിംഗ് നടന്നെന്ന് കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ പരാജയ ഭീതി മണത്ത് ബിജെപി. മണ്ഡലത്തില്‍ ക്രോസ് വോട്ടിംഗ് നടന്നിട്ടുണ്ടാകാമെന്ന് കുമ്മനം രാജശേഖരന്‍ തന്നെ ആരോപിക്കുകയാണ്. സിപിഎമ്മില്‍ നിന്ന് യുഡിഎഫിലേക്ക് വോട്ടുകള്‍ മറിക്കാനാണ് സാധ്യതയെന്നും കുമ്മനം പറയുന്നു. കടുത്ത ത്രികോണ മത്സരം നടന്ന മണ്ഡലത്തില്‍ ശശി തരൂരിനെതിരെ കടുത്ത പോരാട്ടമാണ് കുമ്മനത്തിന് നടത്തേണ്ടി വന്നത്.

പാര്‍ട്ടികളുടെ കേഡര്‍മാര്‍ മാത്രം അറിഞ്ഞ് കൊണ്ട് നടത്തുന്നതാണ് ക്രോസ് വോട്ടിങ്. ബിജെപി വിജയിക്കരുതെന്ന ഒറ്റ ലക്ഷ്യമാണ് ക്രോസ് വോട്ടിങിനുള്ള കാരണം. എല്‍ഡിഎഫുകാര്‍ യുഡിഎഫിന് ഇങ്ങനെ വോട്ട് മറിച്ചതിന്റെ വ്യക്തമായ സൂചനകളുണ്ട്. അങ്ങനെ നടന്നോ എന്ന് 23-ന് തെളിയുമെന്നും കുമ്മനം പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശരിയായ നവോത്ഥാനം എന്താണെന്ന് മുഖ്യമന്ത്രിയെ പഠിപ്പിക്കുന്നതാകും തിരഞ്ഞെടുപ്പ് ഫലമെന്നും കുമ്മനം പറഞ്ഞു. എന്നാല്‍ ഒ. രാജഗോപാല്‍ തിരുവനന്തപുരത്ത് നേടിയിരുന്ന മേല്‍ക്കൈ കുമ്മനത്തിന് ലഭിച്ചിരുന്നില്ലെന്നും പാര്‍ട്ടിയ്ക്കകത്ത് തന്നെ സംസാരമുണ്ട്. നായര്‍ വോട്ടുകളില്‍ രാജഗോപാലിനുണ്ടാക്കാനായ സ്വാധീനം കുമ്മനത്തിന് നേടാനായിട്ടില്ല.

Top