അനന്ത്‌നാഗില്‍ ഭീകരാക്രമണം: അഞ്ച് ജവാന്മാര്‍ക്ക് വീരമൃത്യു; രണ്ട് ഭീകരരെ വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ അനന്ത്‌നാഗില്‍ ഭീകരവാദികള്‍ നടത്തിയ ആക്രമണത്തില്‍ അഞ്ച് സിആര്‍പിഎഫ് ജവാന്മാര്‍ക്കു വീരമൃത്യു. രണ്ടു പേര്‍ക്കു പരുക്കേറ്റു. അനന്ത്‌നാഗ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ അര്‍ഷദ് അഹമ്മദിനും ഒരു നാട്ടുകാരനും പരുക്കേറ്റിട്ടുണ്ട്. രണ്ട് ഭീകര സുരക്ഷാസേന വധിച്ചു.

അനന്തനാഗിലെ കെ.പി. ചൗക്കിലാണ് വെടിവെപ്പുണ്ടായത്. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സി.ആര്‍.പി.എപ് സംഘത്തിനുനേരെ ഗ്രനേഡ് എറിഞ്ഞശേഷം ഓട്ടോമാറ്റിക് തോക്കുകള്‍ ഉപയോഗിച്ച് ഭീകരര്‍ വെടിവെപ്പ് നടത്തി. അനന്തനാഗിലെ പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അര്‍ഷാദ് അഹമ്മദിനെ പരിക്കുകളോടെ ശ്രീനഗറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

40 സി.ആര്‍.പി.എഫ് ജവാന്മാര്‍ വീരമൃത്യു വരിക്കാനിടയായ പുല്‍വാമ ഭീകരാക്രമണത്തിന്റെ ഞെട്ടലില്‍നിന്ന് രാജ്യം വിമുക്തമാകുന്നതിന് മുമ്പാണ് വീണ്ടുമൊരു ആക്രമണം. പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ബലാക്കോട്ടിലെ ജെയ്ഷെ മുഹമ്മദ് ഭീകര ക്യാമ്പുകള്‍ക്കുനേരെ ഇന്ത്യന്‍ വ്യോമസേന മിന്നലാക്രമണം നടത്തുകയും ചെയ്തിരുന്നു.

Top