അഞ്ജു ബോബി ജോർജ്ജും ആന്ധ്രാ പ്രദേശ് മുൻ മുഖ്യമന്ത്രിയും ബിജെപിയിൽ..!! വമ്പൻ താരങ്ങൾ പിന്നാലെ എത്തുമെന്ന് നേതൃത്വം

ന്യൂഡൽഹി: ബിജെപി മെമ്പർഷിപ്പ് ക്യാമ്പയിൻ തുടങ്ങിയ ദിവസം തന്നെ വമ്പൻ താരങ്ങൾ പാർട്ടിയിൽ ചേർന്നു. ആന്ധ്രാ പ്രദേശ് മുൻ മുഖ്യമന്ത്രി ഭാസ്ക്കർ റാവു, അഞ്ജു ബോബി ജോർജ്ജ് എന്നിവരാണ് ബിജെപിയിൽ ചേർന്നത്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായിൽ നിന്നാണ് ഭാസ്ക്കർ റാവു അംഗത്വം സ്വീകരിച്ചത്. കർണാടകയിൽ നടന്ന ബിജെപി മെമ്പർഷിപ്പ് ക്യാമ്പയിനിലാണ് കായിക താരം അഞ്ജു ബോബി ജോർജ് ബിജെപി അംഗത്വം സ്വീകരിച്ചത് . ബി എസ് യെഡ്യൂരപ്പയാണ് പാർട്ടി പതാക നൽകി അഞ്ജുവിനെ ബിജെപിയിലേക്ക് സ്വീകരിച്ചത് .

പ്രമുഖരായ 11 പേരെ പാർട്ടിയിൽ ചേർത്താണ് മോദി ബിജെപി മെമ്പർഷിപ്പ് ക്യാമ്പയിൻ ആരംഭിച്ചത് .

Top