മോദി സര്‍ക്കാര്‍ ഇന്ധനവില 2.50 രൂപ കുറച്ചങ്കെിലും പടി പടിയായി കൂട്ടിയത് 2.73 രൂപ; ഒമ്പത് ദിവസത്തില്‍ വര്‍ധിച്ചത് 1.72 രൂപ

ഡല്‍ഹി: ഇന്ധനവില കുത്തനെ ഉയരുന്നത് രാജ്യത്തെ കുറച്ചൊന്നുമല്ല വലച്ചത്. പിന്നീട് തെരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ട് പെട്രോള്‍ ഡീസല്‍ വില കുറച്ചിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാരും എണ്ണക്കമ്പനികളും ചേര്‍ന്ന് ഡീസലിന് 2.50 രൂപ കുറച്ചതിന് ശേഷം പടിപടിയായി ഉയര്‍ത്തിയത് 2.73 രൂപയാണ്. കഴിഞ്ഞ ഒമ്പത് ദിവസംകൊണ്ട് ഒരു ലിറ്റര്‍ ഡീസല്‍ വിലയിലുണ്ടായ മാറ്റമാണിത്. പെട്രോളിന് 1.72 രൂപയാണ് വര്‍ദ്ധിപ്പിച്ചത്.

അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില ലിറ്ററിന് 6.68 രൂപ കുറഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ ആണ് കേന്ദ്രസര്‍ക്കാരും എണ്ണക്കമ്പനികളും ചേര്‍ന്ന് ജനങ്ങളെ കൊള്ളയടിക്കുന്നത്. പെട്രോള്‍-ഡീസല്‍ വിലകള്‍ തമ്മിലുള്ള അന്തരം 5.59 രൂപയായി. ഒക്ടോബര്‍ നാലിനാണ് പെട്രോളിനും ഡീസലിനും രണ്ടര രൂപ വീതം കുറയ്ക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പ്രഖ്യാപിച്ചത്. കേന്ദ്രസര്‍ക്കാര്‍ എക്സൈസ് നികുതിയിനത്തില്‍ 1.50 രൂപയും എണ്ണക്കമ്പനികള്‍ ഒരു രൂപയുമാണ് കുറച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വില രണ്ടര രൂപ കുറച്ച ദിവസം തന്നെ ഡീസലിന് 37 പൈസയും പെട്രോളിന് 53 പൈസയും വര്‍ധിപ്പിച്ചിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില വര്‍ധന തുടര്‍ന്നു. അസംസ്‌കൃത എണ്ണയ്ക്ക് ബാരലിന് 5656 രൂപയായിരുന്നപ്പോഴാണ് കേന്ദ്രസര്‍ക്കാര്‍ വിലകുറയ്ക്കല്‍ പ്രഖ്യാപിച്ചത്. എണ്ണ വില താഴ്ന്ന് വെള്ളിയാഴ്ച്ച 5255 എത്തിയപ്പോഴും ഇന്ധവില 30 പൈസ വീതം കൂടുകയാണുണ്ടായത്.

Top