ഗുജറാത്തില്‍ ഇനി മുതല്‍ ഹാജറിന് പകരം ജയ്ഹിന്ദ് മതി; പുതുവര്‍ഷത്തില്‍ സര്‍ക്കാരിന്റെ ഉത്തരവ്

ജയ്പൂര്‍: സ്‌കൂളുകളില്‍ ഇനി ഹാജര്‍ വിളിക്കുമ്പോള്‍ ജയ്ഹിന്ദ് എന്ന് പറയണമെന്ന് ഉത്തരവ്. ഗുജറാത്ത് സംസ്ഥാന സര്‍ക്കാരാണ് വിവാദ ഉത്തരവുമായി എത്തിയിരിക്കുന്നത്. ജയ് ഭാരതെന്നോ ജയ് ഹിന്ദ് എന്നോ വേണം ജനുവരി ഒന്ന് മുതല്‍ കുട്ടികള്‍ പറയാന്‍ എന്നാണ് ഉത്തരവ്.

എബിവിപിയുടെ യൂത്ത് അവാര്‍ഡ് നേടിയ രാജസ്ഥാനിലെ സന്ദീപ് ജോഷി എന്ന അധ്യാപകനില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഗുജറാത്ത് സര്‍ക്കാരിന്റെ നീക്കം. തന്റെ ക്ലാസിലെ കുട്ടികളെക്കൊണ്ട് ഇങ്ങനെയാണ് പറയിപ്പിക്കുന്നത് എന്ന് ഇദ്ദേഹം പ്രസംഗം നടത്തിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദേശീയത ചെറുപ്പത്തിലേ കുട്ടികളുടെ മനസില്‍ ഉറപ്പിക്കുന്നതിന് ഈ നീക്കം സഹായിക്കുമെന്നാണ് വകുപ്പിന്റെ വിലയിരുത്തല്‍. പ്രൈമറി തലം മുതല്‍ ഹയര്‍സെക്കണ്ടറി വരെ ഈ ഉത്തരവ് ബാധകമാണ്. ഇത് നല്ല ആശയമാണെന്നും സ്വീകരിക്കുന്നതില്‍ തെറ്റില്ലെന്നുമാണ് ഗുജറാത്ത് വിദ്യാഭ്യാസ മന്ത്രി ഭൂപേന്ദ്രാസിന്‍ഹ ചുദാസമ പറഞ്ഞത്.

Top