കായിക രംഗത്തിന് പുത്തനുണര്‍വ്; മോദിയുടെ വീക്ഷണങ്ങള്‍ക്ക് നന്ദിയറിയിച്ച് ബാഡ്മിന്റണ്‍ താരം പി.വി സിന്ധു

ഡല്‍ഹി: കായിക രംഗത്ത് ഇന്ത്യ പുത്തനുണര്‍വ് കാഴ്ച്ചവെക്കുന്നു. ഇതിന് കാരണമായ മോദിയുടെ വീക്ഷണങ്ങള്‍ക്കും പിന്തുണയ്ക്കും നന്ദി പറയുന്നതായി ബാഡ്മിന്റണ്‍ താരം പി.വി സിന്ധു. കായിക താരങ്ങള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സാധിച്ചതായും സിന്ധു പറയുന്നു. തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് സിന്ധു കേന്ദ്ര സര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും പുകഴ്ത്തി രംഗത്തെത്തിയത്.

കൂടുതല്‍ കഴിവുള്ളവരെ കണ്ടെത്താനായി ഖേലോ ഇന്ത്യ പോലുള്ള പദ്ധതികള്‍ നടപ്പിലാക്കാന്‍ പ്രധാനമന്ത്രി വലിയ ശ്രമങ്ങളാണ് നടത്തിയിട്ടുള്ളത്. ആഗോളതലത്തില്‍ വലിയൊരു കായിക ശക്തിയായി ഇന്ത്യയെ വളര്‍ത്താന്‍ ഇത്തരം ദിശാബോധത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ സഹായിച്ചിട്ടുണ്ട്. വളര്‍ന്നുവരുന്നവര്‍ക്ക് കായിക കായിക മേഖല കരിയറായി സ്വീകരിക്കാന്‍ അവസരമൊരുക്കി. സ്‌കൂള്‍ കരിക്കുലത്തില്‍ കായികം ഒരു പ്രധാന വിഷയമായി ഉള്‍പ്പെടുത്തി. സ്പോര്‍ട്സിന്റെ വളര്‍ച്ചയ്ക്കുതകുന്ന വളരെ നിര്‍ണായകമായ തീരുമാനമായിരുന്നു ഇതെന്നും സിന്ധു പറഞ്ഞു.

Top